in ,

ഊരിദു മാരത്തണ്‍; ആയിരങ്ങള്‍ പങ്കെടുത്തു

എട്ടാമത് ഊരിദു മാരത്തണില്‍ നിന്ന്

ദോഹ: മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ കഴിഞ്ഞദിവസം നടന്ന ഊരിദൂ മാരത്തണ്‍ കായികപ്രേമികളുടെയും അത്‌ലറ്റുകളുടെയും സാന്നിധ്യം കൊണ്ട് ആകര്‍ഷകമായി. മത്സര ഓട്ടത്തോടൊപ്പം വൈവിധ്യമാര്‍ന്ന വിനോദ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. രാവിലെ മുതല്‍ പെയ്ത മഴയെ അവഗണിച്ച് ആയിരങ്ങള്‍ പങ്കാളികളായി. 5000ലധികം പേരാണ് ഇത്തവണ മാരത്തണിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. മൂടിക്കെട്ടിയ അന്തരീക്ഷം മത്സരാര്‍ഥികളുടെ ആവേശത്തെ ഒട്ടും ബാധിച്ചില്ല.

മാരത്തണ്‍ കാണാനെത്തിയവര്‍

ഊരിദൂ ഗ്രൂപ്പ് സിഇഒ ശൈഖ് സഊദ് ബിന്‍ നാസര്‍ അല്‍താനി, ഊരിദൂ ഖത്തര്‍ സിഇഒ വലീദ് അല്‍സായിദ് എന്നിവരും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും പങ്കെടുത്തു. വിവിധ പ്രായ ഘട്ടങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന വിധത്തില്‍ 42.2 കിലോമീറ്റര്‍ പൂര്‍ണ്ണ മാരത്തണ്‍, 21 കിലോമീറ്റര്‍ പകുതി ദൂര മാരത്തോണ്‍, പത്ത് കിലോമീറ്റര്‍, അഞ്ചു കിലോ മീറ്റര്‍, മൂന്നു കിലോമീറ്റര്‍ എന്നിങ്ങിനെ പല വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം. കുട്ടികള്‍ക്കായി ഒരു കിലോമീറ്റര്‍ ഫണ്‍ റണ്ണുമുണ്ടായിരുന്നു. കായികസംസ്‌കാരം പ്രോല്‍സാഹിപ്പിക്കുക, ആരോഗ്യത്തോടെ ജീവിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 2013ലാണ് ഉരീദു മാരത്തണിന് തുടക്കമിട്ടത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അശ്രദ്ധമായി വാഹനമോടിക്കല്‍; ശിക്ഷ കടുപ്പിച്ച് ഗതാഗത വകുപ്പ്‌

കുറ്റ്യാടി മാമാങ്കം: വേളം പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാര്‍