in ,

ഊര്‍ങ്ങാട്ടിരി പ്രവാസി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: ഖത്തര്‍ ഊര്‍ങ്ങാട്ടിരി പ്രവാസി അസോസിയേഷന് പുതിയ കമ്മിറ്റി നിലവില്‍വന്നു. ഭാരവാഹികളായി റഫീഖ് അബൂബക്കര്‍ മൂര്‍ക്കനാട് (പ്രസിഡണ്ട്), ബഷീര്‍ പരിയാരത് കല്ലരട്ടിക്കല്‍ (ജനറല്‍ സെക്രട്ടറി), ഷഫിന്‍ വിപി മൂര്‍ക്കനാട് (ഖജാഞ്ചി), സുധീര്‍ കല്ലരട്ടിക്കല്‍, കബീര്‍ കിണറടപ്പന്‍, നിയാസ് മൂര്‍ക്കനാട്, ഷമീം കിണറടപ്പന്‍(വൈസ് പ്രസിഡണ്ട്), അംജദ് ഖാന്‍ തെക്കുമ്മുറി, നിതിന്‍ ടോമി പനംപിലാവ്, സമീര്‍ ബികെ മൂര്‍ക്കനാട്, മാജിദ് പൂവത്തിക്കല്‍(ജോയിന്റ് സെക്രട്ടറി), ഫൈസല്‍ ഇബ്രാഹിം തെക്കുമുറി(ജോയിന്റ് ട്രഷറര്‍),യൂനുസ് എപി കല്ലരട്ടിക്കല്‍, നാസര്‍ അല്‍നാസ് വടക്കുമുറി(രക്ഷാധികാരികള്‍), ഫിറോസ് കല്ലരട്ടിക്കല്‍, ജലീല്‍ വടക്കുംമുറി(കലാകായിക ഓര്‍ഗനൈസര്‍), ഉവൈസ് വടക്കുംമുറി, ബുജൈര്‍ മൂര്‍ക്കനാട്(മീഡിയ ഓര്‍ഗനൈസര്‍) എന്നിവരെ തെരഞ്ഞെടുത്തു.ബഷീര്‍ പരിയാരത് യോഗം ഉദ്ഘാടനം നിര്‍വഹിച്ചു.  നിയാസ് മൂര്‍ക്കനാട് അധ്യക്ഷത വഹിച്ചു. അംജദ് ഖാന്‍ സ്വാഗതവും ഷഫിന്‍ വിപി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മലയാളി വിദ്യാര്‍ത്ഥിനിക്ക് മികച്ച വിജയം

ഐസിസിയില്‍ മെഹ്ഫില്‍ സംഗീത സായാഹ്നം