
ദോഹ: എംഇഎസ് ഇന്ത്യന്‍ സ്കൂളില്‍ സൗഹൃദ വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. സ്കൂള്‍ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലായിരുന്നു സൗഹൃദ മത്സരം.
ദേശീയ കായികദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗസ്ത് 29ന് തുടക്കംകുറിച്ച ഫിറ്റ് ഇന്ത്യ കാമ്പയിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായിക്കൂടിയായിരുന്നു മത്സരം. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ ഫിറ്റ് ഇന്ത്യയുടെ ലോഗോ പ്രകാശനം ചെയ്തു. മത്സരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.