
ദോഹ: എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ ഹിന്ദി ദിവസ് ആഘോഷിച്ചു. വാക്കുകള്‍ നിര്‍മിക്കല്‍, ഷോ ആന്റ് ടോക്ക്, പകര്‍പ്പ് രചന, ചിത്ര വിവരണം, കഥാരചന, മുദ്രാവാക്യ രചന, കവിതാരചന ഉള്‍പ്പടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി.
ഹിന്ദി ഭാഷയുടെ പ്രാധാന്യം, ഹിന്ദി രണ്ടാം, മൂന്നാം ഭാഷയായി എടുത്തവര്‍ ദൈനംദിന ജീവിതത്തില്‍ സംസാരത്തിലും എഴുത്തിലുമെല്ലാം ഈ മനോഹരമായ ഭാഷ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവര്‍ സംസാരിച്ചു.
ബോയ്‌സ് വിഭാഗം മേധാവി മുഹമ്മദ് ഇല്യാസ്, ഹിന്ദി ദിനാഘോഷങ്ങളുടെ കണ്‍വീനര്‍ രാജേന്ദ്രന്‍, ഗ്രേഡ് 10 വിദ്യാര്‍ഥി മാസ്റ്റര്‍ സയിദ് മുഹമ്മദ് യാസിര്‍, മുഹമ്മദ് ഹമദ് അഷ്ഫഖ്, ഗ്രേഡ് ഒന്‍പത് വിദ്യാര്‍ഥി സഫൂറ കസു എന്നിവര്‍ സംസാരിച്ചു. ഗ്രേഡ് 10ലെ അലീഷ, ഫാസിഹ എന്നിവര്‍ അവതാരകരായിരുന്നു.