in

എംജിഎം ഹിലാല്‍ മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു

എം.ജി.എം ഹിലാല്‍ മേഖലാ ഓഫീസ് വര്‍ദ്ധ മാമുക്കോയ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.

ദോഹ: എംജിഎം ഖത്തറിന്റെ ഹിലാല്‍ മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും ‘അല്‍ വഹബ്’ എം.ഡിയുമായ വര്‍ദ്ധ മാമുക്കോയ വൃക്ഷത്തൈ നട്ടാണ് ‘ഓര്‍ക്കിഡ് വില്ല’ എന്ന് പേരിട്ടിരിക്കുന്ന ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.എന്‍ സുലൈമാന്‍ മദനി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. എം.ജി.എം പ്രസിഡന്റ് സൈനബ അന്‍വാരിയ, ഫോക്കസ് ഖത്തര്‍ സിഇഒ അശ്ഹദ് ഫൈസി, സിറാജ് ഇരിട്ടി സംസാരിച്ചു. ജാസ്മിന്‍ നസീര്‍ സ്വാഗതവും ജസീല നാസര്‍ നന്ദിയും പറഞ്ഞു. ജാസ്മിന്‍ നൗഷാദ്, സയാന അശ്ഹദ്, ഷംല നൗഫല്‍ , ഷര്‍മിന്‍ ഷാഹുല്‍, സിജില, അസ്മിന നാസര്‍ നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണയെന്ന് ഖത്തര്‍

ഫാസിസ്റ്റ് ഭീഷണികളെ തോല്‍പ്പിക്കാന്‍ മതേതര കൂട്ടായ്മകള്‍ക്ക് സാധിക്കും: സിറാജ് ഇബ്‌റാഹീം സേട്ട്‌