in

എം.ജി.എം ‘എക്‌സ്‌പോ 2019’ സംഘടിപ്പിച്ചു

എം.ജി.എം പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ‘എക്‌സ്‌പോ 2019’ല്‍ നിന്ന്

ദോഹ: എം.ജി.എം മദീനഖലീഫ മേഖല ‘എക്‌സ്‌പോ 2019’ സംഘടിപ്പിച്ചു. നാടന്‍ തട്ടുകട, പെട്ടിപ്പീടിക, കുട്ടിപ്പീടിക, തലശ്ശേരി ബിരിയാണി, കണ്ണൂരിന്റെ രുചിക്കൂട്ട്, തെക്കന്‍ കേരളത്തിന്റെ പലഹാരക്കട, ഹരിത ഭവനം ജൈവ പച്ചക്കറികള്‍, കാശ്മീരി രുചിക്കൂട്ട്, കുങ്കുമംചായ, ഹെന്ന കോര്‍ണര്‍, തുണിക്കടകള്‍, ഫേന്‍സി സ്റ്റാള്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ നിരവധി സ്റ്റാളുകള്‍ എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കി. സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും ഇഷ്ടപ്പെട്ട വിഭവങ്ങളും ഉത്പന്നങ്ങളും സ്വന്തമാക്കാനും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ എക്‌സ്‌പോയിലെത്തി. പാകിസ്താന്‍, ഉസ്‌ബെകിസ്താന്‍ സഹോദരങ്ങളും തങ്ങളുടെ ഉത്പന്നങ്ങളുമായെത്തി മേളക്ക് കരുത്ത് നല്‍കി. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഫലങ്ങളും പച്ചക്കറികളും പ്രദര്‍ശിപ്പിച്ചു എം.ജി.എം ഖത്തര്‍ ഒരുക്കിയ ദഅ്‌വാ സ്റ്റാളും മേളയിലെ പ്രാധാന ആകര്‍ഷണമായിരുന്നു. പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന മേള ഐസിസി മുന്‍ പ്രസിഡണ്ട് മിലന്‍ അരുണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ എംഡി ഷീല ഫിലിപ്പോസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. എം.ജി.എം ഭാരവാഹികളായ ജമീല നാസര്‍, സൈനബ അന്‍വാരിയ, ഹാജറ അന്‍വാരിയ, സുഹറ ടീച്ചര്‍, ജസ്‌നി മുജീബ്, താഹിറ അലി, സനിയ നൗഷാദ്, റഹീല അസീസ്, ജമീലസൈദ്, റിസ്‌വാന ഷൗലി, ജസീററിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചാലിയാര്‍ ദോഹ അഞ്ചാം വാര്‍ഷികം 22ന്‌

ഗപാഖ് സ്‌പൈസ് ജെറ്റ് അധികൃതരുമായി ചര്‍ച്ച നടത്തി