in ,

എം.ജി.എം ഒത്തുചേരല്‍ സംഘടിപ്പിച്ചു

എം.ജി.എം ഖത്തര്‍ ഒത്തുചേരലില്‍ ജനറല്‍ സെക്രട്ടറി സൈനബ അന്‍വാരിയ്യ പ്രസംഗിക്കുന്നു. 

ദോഹ: എം.ജി.എം ഖത്തര്‍ മദീന ഖലീഫ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഒത്തുചേരല്‍ സംഘടിപ്പിച്ചു. ഇസ്‌ലാഹി സെന്റര്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി മുജീബ് മദനി മുഖ്യപ്രഭാഷണം നടത്തി. ഒഴിവുസമയം ഫലപ്രദമായി ഉപയോഗിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണെന്നും അറിവിന്റെ പുതിയമേഖലകള്‍ കണ്ടെത്താന്‍ രക്ഷിതാക്കള്‍ കുട്ടികളെ സഹായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സുഹറ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

എം.ജി.എം ജനറല്‍ സെക്രട്ടറി സൈനബ അന്‍വാരിയ്യ, വഹീദ ഷാനവാസ് പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്‍കാസ് എറണാകുളം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

ലോഗോ പ്രകാശനം ചെയ്തു