in

എഎബി അല്‍ഖോര്‍ എക്‌സ്പ്രസ്സ് സേവന കേന്ദ്രം തുറന്നു

എഎബി അല്‍ഖോര്‍ എക്‌സ്പ്രസ്സ് സേവന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌

ദോഹ: ടൊയോട്ടയുടെയും ലെക്സസിന്റെയും എക്സ്‌ക്ലൂസീവ് വിതരണക്കാരായ അബ്ദുല്ല അബ്ദുല്‍ഗാനി ബ്രദേഴ്സ് കമ്പനി(എഎബി) അല്‍ഖോര്‍ എക്‌സ്പ്രസ്സ് സേവനകേന്ദ്രം തുറന്നു. എഎബി ചെയര്‍മാന്‍ ഡോ.നാസര്‍ അല്‍അബ്ദുല്‍ഗാനി, ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തകായുകി കന്നോ, യോഷിയുകി കൊയ്‌കെ, ഫീല്‍ഡ് ഓപ്പറേഷന്‍സ് മാനേജര്‍ മസായുകി ഫുകുമോരി എന്നിവരും ടൊയോട്ട ലെക്‌സസ് ഉപഭോക്താക്കളും എഎബി സീനിയര്‍ മാനേജ്‌മെന്റ് ടീമംഗങ്ങളായ ആക്ടിങ് സിഇഒ ആര്‍.കെ. മുരുഗന്‍, കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ കമാല്‍ അല്‍ഹജ്ജ് എന്നിവരും പങ്കെടുത്തു. ആകെ 1,222 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ സേവന കേന്ദ്രത്തില്‍ രണ്ടു കാര്‍ വാഷ് ബേകള്‍ സഹിതം ഏഴു വര്‍ക്കിംഗ് ബേകളുണ്ട്. പുതിയ എക്‌സ്പ്രസ്സ് സര്‍വീസ് സെന്റര്‍ രണ്ടു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. ശനി മുതല്‍ വ്യാഴം വരെ രാവിലെ ഏഴു മുതല്‍ വൈകുന്നേരം നാലു വരെയും ഉച്ചക്കുശേഷം മൂന്നു മുതല്‍ രാത്രി പന്ത്രണ്ടുവരെയുമാണ് ഷിഫ്റ്റുകള്‍. 36 ജിവനക്കാരാണ് കേന്ദ്രത്തിലുള്ളത്. ബുക്കിങിനും കൂടിക്കാഴ്ചകള്‍ക്കും – ടൊയോട്ട 800 1800, ലെക്‌സസ് 800 2929. അന്‍സാര്‍ ഗാലറിയുടെ എതിര്‍വശത്തായി അല്‍ഖോര്‍ കോസ്റ്റല്‍ റോഡില്‍ സോണ്‍ 74/സ്ട്രീറ്റ് 390ലാണ് പുതിയ സേവന കേന്ദ്രം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു; അംബാസഡര്‍ ദേശീയപതാക ഉയര്‍ത്തി

ഗ്രാന്‍ഡ് മാള്‍ പ്രമോഷന്‍ സമ്മാന വിതരണം