
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന നാലാമത് കായികമേള ‘എക്‌സ്പാറ്റ് സ്‌പോട്ടീവ് 2020’ മാന്വല്‍ പ്രകാശനം ചെയ്തു. സൈത്തൂന്‍ റസ്റ്റോറന്റില്‍് നടന്ന ചടങ്ങില്‍ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ ഷിയാസ് കൊട്ടാരത്തിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു. സ്‌പോട്ടീവ് സംഘാടകസമിതി ചെയര്‍മാന്‍ സുഹൈല്‍ ശാന്തപുരം, ഫോറം ജനറല്‍ സെക്രട്ടറി മജീദ് അലി സംസാരിച്ചു. മുഹമ്മദ് റാഫി, ബഷീര്‍ടി.കെ, ചന്ദ്രമോഹന്‍, അലവിക്കുട്ടി, ഷരീഫ് ചിറക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. തസീന്‍ അമീന്‍ സ്വാഗതവും റഹ്മത്ത് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. 16 ടീമുകളെ പ്രതിനിധീകരിച്ച് ടീം മാനേജര്‍മാര്‍, അസിസ്റ്റന്റ് മാനേജര്‍മാര്‍, സംഘാടകസമിതി അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.