in

എക്‌സ്പാറ്റ് സ്‌പോട്ടീവ് 2020: ഫെബ്രുവരി 7,11 തിയ്യതികളില്‍

കള്‍ച്ചറല്‍ഫോറം വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ദോഹ: ഖത്തര്‍ ദേശീയകായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ഫോറം സംഘടിപ്പിക്കുന്ന നാലാമത് കായികമേള അസീം ടെക്‌നോളജീസ് ‘എക്‌സ്പാറ്റ് സ്‌പോട്ടീവ് 2020’ ഫെബ്രുവരി 7,11 തിയ്യതികളില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും. സ്‌പോട്ടീവിനുളള ടീം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 ടീമുകളില്‍ നിന്നായി 800 ല്‍ അധികംകായിക താരങ്ങള്‍വിവിധ ഇനങ്ങളില്‍മാറ്റുരക്കും.
വ്യക്തിഗത ഇനങ്ങളില്‍ പതിനൊന്നും മത്‌സരങ്ങളും ഗ്രൂപ്പ് ഇനങ്ങളില്‍ആറും ഉള്‍പ്പെടെ 17 ഇനങ്ങളിലാണ് മത്സരം നടക്കുക. നാല് ഗ്രൂപ്പുകളിലായാണ്് മത്സരങ്ങള്‍. പുരഷന്‍മാര്‍ക്ക് മൂന്ന് ഗ്രൂപ്പുകളാണുളളത്. 20 മുതല്‍ 30 വരെവയസ്സുളളവര്‍, 30 മുതല്‍ 40 വയസ്സുവരെ, നാല്‍പ്പത്‌വയസ്സിന് മുകളിലുളളവര്‍ എന്നിങ്ങനെയായിരിക്കും മൂന്ന് ഗ്രൂപ്പുകള്‍.സ്ത്രീകള്‍ ഒരു ഗ്രൂപ്പായിമത്‌സരങ്ങളില്‍ പങ്കെടുക്കും. ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുളള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വാര്‍ത്താസമ്മേളനത്തില്‍ കള്‍ച്ചറല്‍ഫോറം പ്രസിഡന്റ് ഡോ. താജ്ആലുവ,
ശശിധര പണിക്കര്‍, ഷഫീഖ്കബീര്‍(ഫൗണ്ടര്‍ ആന്റ് സി.ഇ. ഒ. അസീംടെക്‌നോളജീസ്), സുഹൈല്‍ശാന്തപുരം, ഹരിസുബ്രഹ്മണി, റിനു ജേക്കബ്, മുനീഷ് എ.സി,ടി.കെ ബഷീര്‍, തസീന്‍ അമീന്‍, നൗഫല്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍കഅബി ഇന്ത്യയില്‍: ധര്‍മേന്ദ്ര പ്രധാനുമായി ചര്‍ച്ച നടത്തി

നസീമ ടീച്ചര്‍ക്ക് കെഎംസിസി കാസര്‍കോട് സ്വീകരണം നല്‍കി