in ,

എച്ച്എംസിയില്‍ മസ്തിഷ്‌ക ബൈപാസ് ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കി

ദോഹ: തലച്ചോറില്‍ രക്തം കട്ടപ്പിടിക്കുകയും രക്തയോട്ടം നിലക്കുകയും ചെയ്യുന്ന മൊയമോയ രോഗം ബാധിച്ചവര്‍ക്ക് ലാസ്റ്റ് റിസോര്‍ട്ട് ചികിത്സ നടത്തുന്ന മേഖലയിലെ ആദ്യ ആരോഗ്യസംവിധാനമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി).
ഹമദ് ജനറല്‍ ആസ്പത്രിയിലെ ന്യൂറോ സര്‍ജറി സംഘം ഫിലിപ്പീന്‍സില്‍ നിന്നുള്ള 30 കാരനായ രോഗിക്ക് മസ്തിഷ്‌ക ബൈപാസ് ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കി. ബ്രെയിന്‍ റീ-വാസ്‌കുലറൈസേഷന്‍ പ്രോഗ്രാം തുടങ്ങിയതിനുശേഷം നടത്തിയ പത്താമത്തെ നടപടിക്രമമായിരുന്നു ഫിലിപ്പൈന്‍സ് സ്വദേശിയില്‍ നിര്‍വഹിച്ചത്.
ഈ ശസ്ത്രക്രിയ ലഭ്യമാക്കുന്ന മേഖലയിലെ ഏക ആരോഗ്യപരിചരണദാതാവാണ് എച്ച്എംസി. മൊയാമോയ രോഗം മൂലം രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്കുള്ള ലാസ്റ്റ് റിസോര്‍ട്ട് ചികിത്സയാണിത്. ചികിത്സയില്ലാതെ മെച്ചപ്പെടുത്താനാകാത്ത ഒരു പുരോഗമന രോഗമാണ് മൊയമോയ. ഇത് മാസങ്ങളോ വര്‍ഷങ്ങളോ സമയമെടുത്താണ് വികസിക്കുന്നത്. തലച്ചോറിന്റെ അടിഭാഗത്ത് ധമനികള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നതിനാലാണ് രൂപപ്പെടുന്നത്.
അപൂര്‍വമായ രോഗാവസ്ഥയാണിത്. കുട്ടിക്കാലത്തെ പ്രായത്തിലാണ് ഇത് കാണപ്പെടാന്‍ സാധ്യത കൂടുതലുള്ളത്. പത്തുലക്ഷം പേരില്‍ ഒരാള്‍ക്കാണ് രോഗം കണക്കാക്കുന്നതെന്ന് ന്യൂറോസര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റും ഹമദ് ജനറല്‍ ആസ്പത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. സിറാജുദ്ദീന്‍ ബെല്‍ഖെയര്‍ പറഞ്ഞു.
മൊയമോസ എന്ന പേരിനര്‍ഥം ജാപ്പനീസ് ഭാഷയില്‍ പുകയുടെ പഫ് എന്നാണ്.
രോഗബാധിതര്‍ക്ക് ഹൃദയാഘാതത്തിനു സാധ്യതയുണ്ട്. മൊയാമോയ ചികിത്സിച്ചു പൂര്‍ണമായി ഭേദപ്പെടുത്താനാകില്ലെങ്കിലും തലച്ചോറിലേക്ക് അനുബന്ധ രക്തയോട്ടം പകരാന്‍ ശസ്ത്രക്രിയയിലൂടെ സാധിക്കും. മാത്രമല്ല ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യും- ഡോ. ബെല്‍ഖെയര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂറോ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അലി അയ്യാദായിരുന്നു ശസ്ത്രക്രിയയുടെ ലീഡ് സര്‍ജന്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിന്റെ ഗവേഷണ കണ്ടെത്തലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ലോകകപ്പ് യാത്ര: ചര്‍ച്ചാപരിപാടി ഫെബ്രുവരി 10ന്‌