in ,

എച്ച്ബികെയു ബിരുദദാനചടങ്ങില്‍ ശൈഖ ഹിന്ദ് പങ്കെടുത്തു

എച്ച്ബികെയു ബിരുദദാനചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി പങ്കെടുത്തപ്പോള്‍

ദോഹ: ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി(എച്ച്ബികെയു)യുടെ ബിരുദദാന ചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി പങ്കെടുത്തു. എച്ച്ബികെയു ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ശൈഖ ഹിന്ദ്. വൊഡാഫോണ്‍ ഖത്തര്‍ സിഇഒ ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍താനി മുഖ്യപ്രഭാഷണം നടത്തി.

ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാര്‍, നയതന്ത്രപ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, ഖത്തര്‍ ഫൗണ്ടേഷനിലെയും എച്ച്ബികെയുവിലെയും ഉന്നതര്‍ പങ്കെടുത്തു. 173 വിദ്യാര്‍ഥികളാണ് ഇത്തവണ ബിരുദം നേടി പുറത്തിറങ്ങിയത്. 43 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ബിരുദധാരികളായത്. എച്ച്ബികെയുവിന്റെ മൂന്നു കോളേജുകളില്‍നിന്നായി ആദ്യ ബാച്ച് ബിരുദധാരികളും ഇത്തവണ പുറത്തിറങ്ങി.

എച്ച്ബികെയുവിലെ കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്(സിഐഎസ്), കോളേജ് ഓഫ് ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ്(സിഎച്ച്എസ്എസ്), കോളേജ് ഓഫ് സയന്‍സ് ആന്റ് എന്‍ജിനിയറിങ്(സിഎസ്ഇ), കോളേജ് ഓഫ് ലോ(സിഎല്‍), കോളേജ് ഓഫ് ഹെല്‍ത്ത് ആന്റ് ലൈഫ് സയന്‍സ്(സിഎച്ച്എല്‍എസ്) എന്നീ അഞ്ചുകോളേജുകളില്‍ നിന്നായി 23 ഡിഗ്രി കോഴ്‌സുകളിലായാണ് 173 വിദ്യാര്‍ഥികള്‍ ബിരുദധാരികളായത്.

എച്ച്ബികെയു പ്രസിഡന്റ് ഡോ.അഹ്മദ് എം ഹസ്‌നഹ് സംസാരിച്ചു. അടുത്ത വര്‍ഷം യൂണിവേഴ്‌സിറ്റിയില്‍ കൂടുതല്‍ പ്രോഗ്രാമുകള്‍ക്ക് തുടക്കംകുറിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. കായികവുമായി ബന്ധപ്പെട്ട് നിരവധി കോഴ്‌സുകള്‍ തുടങ്ങും. ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇ-ഹെല്‍ത്ത് എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ തുടങ്ങുന്നതിനും പദ്ധതിയുണ്ട്. എച്ച്ബികെയുവില്‍ ഏകദേശം 700ഓളം വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 37ശതമാനം ഖത്തരികളാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സീവേജ് പമ്പിങ് സ്റ്റേഷനുകളുടെ നവീകരണം പുരോഗമിക്കുന്നു

റേഡിയോ ഒലിവും റേഡിയോ സുനോയും കിഡ്‌സാനിയയില്‍