
ദോഹ: ആര്‍ഗണ്‍ ഗ്ലോബല്‍ മുഖ്യപ്രായോജകരായി ദോഹ ദര്‍ബാര്‍ ക്യുബിസ് ഇവന്റ്‌സിന്റെ സഹകരണത്തോടെ ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ നടത്തിയ ബേഖുദി ഗസല്‍ വിരുന്ന് വേറിട്ട സംഗീതാനുഭവമായി. സഊദി പ്രവാസി മലയാളി ഇസ്മാഈല്‍ കള്ളിയാന്‍ രചന നിര്‍വ്വഹിച്ച ബേഖുദി സംഗീത ആല്‍ബത്തിലെ ഗാനങ്ങള്‍ വീത് രാഗ് ആലപിച്ചു. മുംബൈ സൂഫി സംഗീത രംഗത്തെ യുവ സാന്നിധ്യം പൂജ ഗൈതോണ്ടെ തന്റെ ഗാനാലാപന ചാതുരി കൊണ്ട് സദസ്സിനെ കീഴടക്കി.
ബേഖുദിയുടെ കമ്പോസറും ഗായകനുമായ രാഗേഷ് കെ എം, സംഗീതജ്ഞനായ കീബോഡിസ്റ്റ് റോയ് ജോര്‍ജ്ജ്്, തബലിസ്റ്റ് സുനില്‍കുമാര്‍, പെര്‍ക്കഷനിസ്റ്റ് തനൂജ്, സിത്താറിസ്റ്റ് പോള്‍സണ്‍, ഫ്ല്‍ട്ടിസ്റ്റ് നിഖില്‍ റാം, ബാസ് ഗിതാറിസ്റ്റ് രാജു എന്നിവര്‍ ഓരോരുത്തരും പലവഴികള്‍ തങ്ങളുടെ സംഗീത ഉപകരണങ്ങളിലൂടെ ആവേശകരമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ആര്‍ഗണ്‍ ഗ്ലോബല്‍ സി ഇ ഒ അബ്്ദുല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിന് മുഖ്യസംഘാടകന്‍ ആഷിഖ് അഹ്മദ് സ്വാഗതം പറഞ്ഞു.
ഗാനവിരുന്നിന് ശേഷം ഐ ബി പി എന്‍ മുന്‍ പ്രസിഡന്റ് അസീം അബ്ബാസ് പാട്ടുകള്‍ വിലയിരുത്തി സംസാരിച്ചു. ചന്ദ്രിക ഖത്തര്‍ പരിപാടിയുടെ മീഡിയാ സ്‌പോണ്‍സറായിരുന്നു.