in , ,

എന്‍എച്ആര്‍സിയുടെ പ്രവര്‍ത്തന രീതി യു.എന്‍ സംഘത്തിനു മുന്നില്‍ വിവരിച്ചു

ഖത്തര്‍ സന്ദര്‍ശിക്കുന്ന യു.എന്‍ സംഘവുമായി എന്‍എച്ആര്‍സി പ്രതിനിധികള്‍ ചര്‍ച്ച
നടത്തുന്നു

ദോഹ: ഖത്തര്‍ സന്ദര്‍ശിക്കുന്ന യുഎന്‍ സംഘത്തോട്് ദേശീയ മനുഷ്യാവകാശ സമിതി(എന്‍എച്ആര്‍സി) തങ്ങളുടെ പ്രവര്‍ത്തന രീതികള്‍ വിവരിച്ചു നല്‍കി. ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമൈക് അല്‍മാര്‍റിയുടെ നേൃത്വത്തിലാണ് ഏകപക്ഷീയ തടഞ്ഞുവെക്കലുമായി ബന്ധപ്പെട്ട് പ്രര്‍ത്തിക്കുന്ന യു.എന്‍ പ്രതിനിധി സംഘത്തിന് എന്‍എച്ആര്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു നല്‍കിയത്. കമ്മിറ്റിയുടെ പ്രവര്‍ത്തനം, ലക്ഷ്യം, പരാതികള്‍ സ്വീകരിക്കുന്ന രീതി, പരിഹാരമുണ്ടാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് വിശദീകരിക്കപ്പെട്ടത്. എന്‍എച്ആര്‍സിക്ക് കീഴിലെ നിയമ വകുപ്പിലെ പരിശോധനാ സമിതി വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നടത്തുന്ന മിന്നല്‍ പരിശോധനകള്‍ സംബന്ധിച്ചും മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടാന്‍ നടത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ചും അല്‍മര്‍റി യുഎന്‍ സംഘത്തിന് വിശദീകരിച്ചു നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍-പാകിസ്താന്‍ വ്യാപാരത്തില്‍ 62.5 ശതമാനം വളര്‍ച്ച; 2018ല്‍ 9.52 ബില്യന്‍

പ്രളയം: ഖത്തറിന്റെ സഹായം മൊഗാദിശുവിലെത്തി