in

എന്‍ജിനിയറിങ് പദ്ധതി:കത്താറ പുരസ്‌കാരം പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ നൂതനതയും കണ്ടുപിടുത്തങ്ങളുംപ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍ജിനയര്‍മാര്‍ക്കായി കത്താറ കള്‍ച്ചറല്‍ വില്ലേജ് പുതിയ പുരസ്‌കാരം പ്രഖ്യാപിച്ചു. കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി സംഭാവന ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കത്താറ എന്‍ജിനിയറിങ് ഇന്നൊവേഷന്‍ പുരസ്‌കാരത്തിനാണ് തുടക്കംകുറിച്ചത്. പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിച്ചു തുടങ്ങി. വിവിധ മേഖലകളില്‍ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എന്‍ജിനിയര്‍മാര്‍ക്ക് ഇതില്‍ പങ്കെടുക്കാം. വിവിധ മേഖലകളിലെ തങ്ങളുടെ എന്‍ജിനിയറിങ് പദ്ധതികള്‍ അവതരിപ്പിക്കണം. സംസ്‌കാരം, കായികം, ടൂറിസം, പരിസ്ഥിതി, മെഡിസിന്‍ എന്നീ അഞ്ചുവിഭാഗങ്ങളിലായാണ് പുരസ്‌കാരം. നവീകരണത്തിനും സര്‍ഗാത്മകതയ്ക്കും അനുസൃതമായി സമകാലികവും ഭാവിയിലുമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സംയുക്ത പദ്ധതികള്‍ വികസിപ്പിക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ. പദ്ധതിയുടെ സമഗ്ര എന്‍ജിനിയറിങ് അവതരണത്തോടൊപ്പം അറബിക്, ഇംഗ്ലീഷ് ഭാഷകളിലായിട്ടായിരിക്കണം പദ്ധതി സമര്‍പ്പിക്കേണ്ടത്. കത്താറയുടെ വെബ്‌സൈറ്റായ ംംം.സമമേൃമ.ില േമുഖേന പുരസ്‌കാരത്തിനായി രജിസ്റ്റര്‍ ചെയ്യാം. എന്‍ട്രികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഓരോ വിഭാഗത്തിലെയും വിജയിക്ക് 10,000 ഡോളര്‍ വീതമാണ് സമ്മാനത്തുക. സമൂഹത്തിന്റെ പുരോഗതിക്കായി നിക്ഷേപം എന്നതിനൊപ്പം സര്‍ഗാത്മകത, നൂതനത കണ്ടുപിടുത്തം എന്നിവ വളര്‍ത്തിയെടുക്കുകയെന്നതാണ് പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മാനസികാരോഗ്യ ഹെല്‍പ്പ്‌ലൈനില്‍ ലഭിച്ചത് 3000 കോളുകള്‍

ഖത്തറില്‍ കോവിഡ് മരണം 12 ആയി; ചികിത്സയില്‍ 12648