in ,

എരഞ്ഞോളി മൂസയുടെ വിയോഗത്തില്‍ അനുശോചിച്ചു

ദോഹ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയുടെ വിയോഗത്തില്‍ കേരള മാപ്പിള കലാ അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ അനുശോചിച്ചു. ആയിരക്കണക്കിന് വേദികളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു പ്രശസ്തനായ മൂസ തുല്യതയില്ലാത്ത ഗായകനായിരുന്നു. മിഅ്‌റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി തുടങ്ങി നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകള്‍ക്കു ശബ്ദം നല്‍കിയ അദ്ദേഹത്തിന്റെ വേര്‍പാട്  മാപ്പിളപ്പാട്ട് പ്രസ്ഥാനത്തിന് നികത്താനാവാത്തതെന്ന്  യോഗം വിലയിരുത്തി.

ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളത്തിന്റെ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍,  സെക്രട്ടറി സലിം മാടപ്പാട്ട്, ജനറല്‍ കണ്‍വീനര്‍ ശംസുദ്ധീന്‍ സ്‌കൈ, സലാം വാടാനപ്പള്ളി, കെ വി അബ്ദുല്‍ അസീസ് ചാവക്കാട്, ലബീബ് ഹുസൈന്‍, നൗഫല്‍ ചെന്ദ്രാപിന്നി, മിറാഷ് മൂസ, ഷബീര്‍ പെരിഞ്ഞനം, ഹബീബ് ചെമ്മാപ്പിള്ളി, ഷെഫീര്‍ കേട്ടുങ്ങള്‍, സുബൈര്‍ ചെറുമോത്, ബഷീര്‍ വട്ടേക്കാട് സംസാരിച്ചു. 

മൂസയുടെ വിയോഗത്തില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റും പ്രമുഖ കലാസംഘാടകനും സന്നദ്ധപ്രവര്‍ത്തകനുമായ കെ.മുഹമ്മദ് ഈസ അനുശോചിച്ചു. മാപ്പിളപ്പാട്ട് ഗാനശാഖയെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച എരഞ്ഞോളി മൂസയുടെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ക്യൂട്ടീക് പുതിയ ഭാരാവാഹികളെ തെരഞ്ഞെടുത്തു

നസീം അല്‍റബീഹ് ലോക കൈ ശുചിത്വ ദിനം ആചരിച്ചു