
ദോഹ: ഖത്തര്‍ കെഎംസിസി എലത്തൂര്‍ മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. തുമാമ കെ എം സി സി ആസ്ഥാനത്ത് നടന്ന പരിപാടി മുഹമ്മദ് ഹാനിയുടെ ഖിറാഅത്തോടെ ആരംഭിച്ചു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് ഒ എ കരീം സംഗമം ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് സി എച്ച് സെന്ററിലെ നോമ്പ് തുറക്കുള്ള മണ്ഡലത്തിന്റെ വിഹിതം ജനറല്‍ സിക്രട്ടറി മന്‍സൂര്‍ അലി ചാത്തനാടത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഇല്യാസ് മാസ്റ്റര്‍ക്ക് കൈമാറി. മുസ്തഫ എലത്തൂര്‍, കോയ കൊണ്ടോട്ടി, ബഷീര്‍ ഖാന്‍, സലീം നാലകത്ത്, ഡോ. അബ്ദു സമദ്, റൂബിനാസ് കോട്ടേടത്ത്, എന്‍.ടി സൈഫുദ്ധീന്‍ സംസാരിച്ചു.
കെ.ടി തല്‍ഹത്ത്, വി.ടി.എ മജീദ്, എന്‍. ടി. ഷാഫി ചടങ്ങ് നിയന്ത്രിച്ചു. പ്രസിഡന്റ് സലീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജെ.എം ഷൗക്കത്ത് സ്വാഗതവും ഇജാസ് പുനത്തില്‍ നന്ദിയും പറഞ്ഞു.