in , ,

എല്‍എന്‍ജി വിതരണം: ഖത്തര്‍ ഗ്യാസും കുവൈത്തും കരാര്‍ ഒപ്പുവെച്ചു

ദോഹ: കുവൈത്തിലേക്ക് ദ്രവീകൃത പ്രകൃതി വാതകവിതരണവുമായി ബന്ധപ്പെട്ട് ഖത്തര്‍ ലിക്വിഫൈഡ് ഗ്യാസ് കമ്പനി ലിമിറ്റഡ്(ഖത്തര്‍ ഗ്യാസ് 2) ഷെല്ലുമായ കരാര്‍ ഒപ്പുവെച്ചു. വില്‍പ്പന വാങ്ങല്‍ കരാര്‍ പ്രകാരം ഖത്തര്‍ ഗ്യാസ് കുവൈത്തിന് പ്രതിവര്‍ഷം പത്തുലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം വിതരണം ചെയ്യും. ഈ വര്‍ഷം മുതല്‍ എല്‍എന്‍ജി വിതരണം പ്രാബല്യത്തിലാകും. കുവൈത്തിലേക്ക് എല്‍എന്‍ജി വിതരണത്തിനായി ഷെല്ലുമായി പുതിയ ദീര്‍ഘകാല കരാര്‍ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി സാദ് ഷെരിദ അല്‍കഅബി പറഞ്ഞു. ഖത്തര്‍ ഗ്യാസും കുവൈത്ത് പെട്രോളിയും കോര്‍പറേഷനും(കെപിസി) അടുത്തിടെ കരാറില്‍ ഒപ്പുവച്ചെിരുന്നു. ഈ കരാറുകള്‍ കുവൈത്തിനോടുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതായും കുവൈത്ത് സുപ്രധാന എല്‍എന്‍ജി വിപണിയാണെന്നും അല്‍കഅബി പറഞ്ഞു. ഫലപ്രദമായ സഹകരണത്തിന്റെ നീണ്ട ചരിത്രമാണ് ഷെല്ലുമായുള്ളതെന്നും മൂല്യമേറിയ പങ്കാളികളായ ഷെല്ലിനോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജസ്രോതസ്സായി എല്‍എന്‍ജിയെ ഉയര്‍ത്തുന്നതില്‍ ഷെല്ലുമായി യോജിച്ചുപ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍എന്‍ജി വിതരണത്തില്‍ വിപണിയിലെ ഖത്തര്‍ ഗ്യാസിന്റെ മേധാവിത്വം അടിവരയിട്ടുറപ്പിക്കുന്നതാണ് പുതിയ കരാര്‍. ഷെല്ലുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്നതിലെ സന്തോഷം ഖത്തര്‍ ഗ്യാസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഖാലിദ് ബിന്‍ ഖലീഫ അല്‍താനി പങ്കുവെച്ചു. ഖത്തര്‍ പെട്രോളിയത്തിന് 70ശതമാനവും ഷെല്ലിന് 30ശതമാനവും ഓഹരിപങ്കാളിത്തവുമുള്ള ഖത്തര്‍ ഗ്യാസ്-4ല്‍ നിന്നായിരിക്കും എല്‍എന്‍ജി വിതരണം.

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദേശീയ മേല്‍വിലാസ നിയമം: കെഎംസിസി ഹെല്‍പ് ഡെസ്‌ക് തുടങ്ങും

വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന