
ദോഹ: എല്‍സാല്‍വദോര്‍ പ്രസിഡന്റ് നായിബ് ബുകേലെ ഖത്തര്‍ മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍അസീസ് അല്കുവാരിയുമായി ചര്‍ച്ച നടത്തി. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എല്സാല്വദോറിലെത്തിയതായിരുന്നു ഡോ.അല്‍കുവാരി. സാന്സാല്വദോറിലായിരുന്നു കൂടിക്കാഴ്ച. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസ ഡോ.
അല്‍കുവാരി നായിബ് ബുകേലെക്ക് കൈമാറി. എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും വികസിപ്പിക്കുന്നതില്‍ തന്റെ താല്പര്യം പ്രസിഡന്റ് പങ്കുവച്ചു.