in ,

എസിഡി മന്ത്രിതല സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുത്തു

ഏഷ്യന്‍ സഹകരണ സംവാദത്തിന്റെ മന്ത്രിതലയോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിങ് പങ്കെടുത്തപ്പോള്

ദോഹ: ഖത്തറില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ഏഷ്യന്‍ സഹകരണ സംവാദത്തിന്റെ(എസിഡി) മന്ത്രിതല സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുത്തു. കേന്ദ്ര വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ.സിങാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ശ്രീലങ്കയില്‍ ഏപ്രില്‍ 21നുണ്ടായ ഭീകരാക്രമണത്തെ വി.കെ.സിങ് ശക്തമായി അപലപിക്കുകയും ദുഖം രേഖപ്പെടുത്തുകയും ചെയ്തു.

ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിങ് ഖത്തര്‍ വിദേശകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്

ഖത്തര്‍ വിദേശകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഇന്ത്യൻ വിദേശ കാര്യ സഹമന്ത്രി ജനറൽ വി കെ സിംഗ്, ഖത്തർ നാഷണൽ മ്യസിയം സന്ദർശിച്ചപ്പോൾ …
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലിയുമായി സൌഹ്യദ സംഭാഷണത്തിൽ .

ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ പങ്കെടുത്തു. അംഗരാജ്യങ്ങള്‍ക്കിടയില്‍ സംയുക്ത പ്രവര്‍ത്തനത്തിനായി പുതിയ കാഴ്ചപ്പാട് വികസിപ്പിക്കാന്‍ എസിഡിക്ക് സാധിക്കുമെന്ന് അല്‍മുറൈഖി ചൂണ്ടിക്കാട്ടി. ഏഷ്യന്‍ സഹകരണ സംവാദം (ഏഷ്യന്‍ കോഓപറേഷന്‍ ഡയലോഗ് എ.സി.ഡി) 2001ലാണ് സ്ഥാപിക്കപ്പെടുന്നത്. 34 അംഗരാജ്യങ്ങളാണ് ഉള്ളത്. 2002ല്‍ തായ്‌ലാന്റിലാണ് ആദ്യ യോഗം ചേര്‍ന്നത്. 18 സ്ഥാപക രാജ്യങ്ങളാണ് അന്ന് പങ്കെടുത്തത്. 2006ല്‍ അഞ്ചാമത്തെ യോഗത്തിന് ഖത്തര്‍ ആണ് ആതിഥ്യം വഹിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രാഥമികാരോഗ്യ സുരക്ഷാ കോര്‍പറേഷന്‍ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചു

ദോഹ മാള്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ തുറക്കും