in ,

എസ്എഫ്‌ഐ വിദ്യാര്‍ഥി സമൂഹത്തിന് അപമാനം: കെഎംസിസി പാലക്കാട്

കെഎംസിസി പാലക്കാട് ജില്ല കൗണ്‍സില്‍ അസീസ് നരിക്കുനി ഉദ്ഘാടനം ചെയ്യുന്നു 

ദോഹ: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് എസ്.എഫ്.ഐ പോറ്റി വളര്‍ത്തുന്ന ക്രിമിനല്‍ സംഘം വിദ്യാര്‍ഥി സമൂഹത്തിനു അപമാനമാണെന്നും സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് കൊടിയില്‍ മുദ്രാവാക്യം എഴുതി വെച്ചവര്‍  മറ്റുള്ളവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുന്ന ഫാഷിസമാണ് കാമ്പസില്‍ നടപ്പിലാക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേരളാ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഖത്തര്‍ കെ.എം.സി.സി പാലക്കാട് ജില്ലാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് നേതാക്കളായ കരമന മാഹിന്‍, പി എ റഹ്മാന്‍ എന്നിവരുടെ നിര്യാണത്തില്‍ കൗണ്‍സില്‍ അനുശോചിച്ചു. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന് ലഭിക്കേണ്ട വിവിധ  സര്‍ക്കാര്‍ ആനുകൂല്യങ്ങളെ കുറിച്ച് സിറാജുല്‍ മുനീര്‍  വിശദീകരിച്ചു. സ്‌നേഹ സുരക്ഷാ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിച്ച ഒറ്റപ്പാലം, തൃത്താല, പട്ടാമ്പി   മണ്ഡലം കമ്മിറ്റികളെ അഭിനന്ദിച്ചു. ജില്ല പ്രസിഡന്റ് കെ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വി ടി എം സാദിഖ്, പി എം നാസര്‍ ഫൈസി, പി പി ജാഫര്‍ സാദിഖ്, വി കെ ഹൈദറലി, ഷാജഹാന്‍ കെ, പി എ നാസര്‍, ഹനീഫ ബക്കര്‍,  ആഷിഖ് അബൂബക്കര്‍ സംസാരിച്ചു. ഹകീം കെ പി ടി, അഷ്‌റഫ് പുളിക്കല്‍,, അമീര്‍ തലക്കശ്ശേരി, സുലൈമാന്‍ ആലത്തൂര്‍, റോളക്‌സ് മുഹമ്മദ് ഹാജി, സൈനുല്‍ ആബിദ്, സിദ്ദീഖ് കെ പി ടി, അബ്ദു റസാഖ് ഒറ്റപ്പാലം, മുഹമ്മദലി, അബ്ദുല്‍ കരീം വി പി,  ഷമീര്‍ മുഹമ്മദ്, യൂസഫ് പി കെ, മുജീബ് കരിമ്പ, മുജീബ് റഹ്മാന്‍ സി, നാസര്‍ ഇ പി, ജന്‍സര്‍ നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നാദാപുരം മണ്ഡലം കെ.എം.സി.സി ‘ഇന്‍സാഫ് ‘ ജൂലൈ 26ന്

ഷാഫി അബ്ദുല്‍ ഖാദര്‍ നിര്യാതനായി