in ,

എസ്്.കെ.ജെ.എം ഖത്തര്‍ റെയ്ഞ്ച് ഇഫ്താര്‍ സംഗമം


സമസ്ത കേരളാ ജംഈയത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ക്ക് ഖത്തര്‍ റെയ്ഞ്ചിന്റെ ഉപഹാരം പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ബാഖവി നല്‍കുന്നു

ദോഹ: സമസ്ത കേരളാ ജംഈയത്തുല്‍ മുഅല്ലിമീന്‍ ഖത്തര്‍ റെയ്ഞ്ചിനു കീഴില്‍ അധ്യാപക സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. കേരളാ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ ഹുദവി ഉദ്ഘാടനം ചെയ്തു.റെയ്ഞ്ച് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ബാഖവി അധ്യക്ഷത വഹിച്ചു.

എസ്.കെ.ജെ.എം.സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണവും സമസ്ത പൊതു പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനദാനവും  നിര്‍വഹിച്ചു. ഹാമിദ് റഹ്മാനി ഖിറാഅത്ത് നടത്തി.മുഹമ്മദലി ഖാസിമി, അബ്ദുല്‍ മാലിക് ഹുദവി, ഇഖ്ബാല്‍ കൂത്തുപറമ്പ്, സകരിയ മാണിയൂര്‍, മൊയ്ദീന്‍കുട്ടി വയനാട്, സിദ്ദീഖ് നിസാമി സംസാരിച്ചു. റെയ്ഞ്ച് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ താനൂര്‍ സ്വാഗതവും ഇല്‍യാസ് ദാരിമി മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മണലൂര്‍ മണ്ഡലം കമ്മിറ്റി നോമ്പുതുറ സംഗമം

കോഴിക്കോട് ജില്ലാ കെ.എം.സി.സി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു