
ട്രന്റ് ആര്‍.പി പൂളിന്റെ ഖത്തറിലെ പ്രവര്‍ത്തനങ്ങള്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിങ്ങായ ട്രന്റിന് കീഴില്‍ തുടങ്ങുന്ന വിദ്യാഭ്യാസ പരിശീലകരുടെ കൂട്ടായ്മയായ ട്രന്റ് ആര്‍.പി പൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറില്‍ തുടക്കം കുറിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍മജീദ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
ഖത്തര്‍ ട്രന്റ് ചെയര്‍മാന്‍ ഹനീഫ് ഹുദവി കണ്ണിയന്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ വിശദീകരിച്ചു. കേരള ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് എ.വിഅബൂബക്കര്‍ അല്‍ഖാസിമി, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, നൗഷാദ് കൈപമംഗലം, ഫൈസല്‍ നിയാസ് ഹുദവി, ജൗഹര്‍ പുറക്കാട്, റഫീഖ് മങ്ങാട് സംബന്ധിച്ചു. ഫൈസല്‍ വാഫി അടിവാരം അധ്യക്ഷത വഹിച്ചു. ഫദ്‌ലുസാദത്ത് നിസാമി സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു.