
ദോഹ: പ്രശസ്ത സംഗീത സംവിധായകനും ഗസല്‍ ഗായകനുമായ വീത് രാഗ്, യുവ ഗസല്‍ സൂഫി ഗായിക പൂജ ഗൈതൊണ്ട, യുവ ഗസല്‍ ഗായകന് രാഗേഷ് എന്നിവര്‍ ഒന്നിക്കുന്ന ‘എജി ബേഖുദി’ ലൈവ് ഷോ 21 വെള്ളി വൈകുന്നേരം ദോഹ നാഷണല്‍ ഡ്രാമ തിയറ്ററില്‍(കോര്‍ണീഷ്) നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സൂഫി, ഗസല്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരിക്കും പരിപാടി അരങ്ങേറുക. ദോഹയിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ ദോഹ ദര്ബാര്റും ആര്‍ഗണ്‍ ഗ്ലോബലും ക്യൂബിസ് ഇവന്റ്സും ചേര്‍ന്നാണ് പരിപാടി സഘടിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഖത്തര്‍ മീഡിയാ പാട്ണറാണ്.
പരമ്പരാഗത മെഹ്ഫില്‍ ശൈലിയില്‍ നിന്നും ബാന്‍ഡ് ഷോയുടെ രീതിയിലേക്ക് ഗസല്‍ സംഗീതാവിഷ്കാരത്തെ മാറ്റുന്ന പരീക്ഷണം എന്ന നിലയില്‍ ബേഖുദി ലൈവ് സംഗീത പ്രേമികള്‍ക്ക് നവ്യാനുഭവമാകുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
സംഗീതജ്ഞരായ പൂജാ ഗൈതോണ്ടെ, രാഗേഷ്, റോയ് ജോര്‍ജ്ജ്, മുഖ്യ സംഘാടകനായ ആഷിക്ക് അഹമ്മദ്, എജി ഗ്രൂപ്പ് സിഇഒ അബ്ദുല്‍ ഗഫൂര്‍, ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്റഫ് തൂണേരി, റേഡിയോ സുനോ പ്രതിനിധി പാര്‍വ്വതി, ക്യുബിസ് ഇവന്റ്സ് ഓപ്പറേഷന്‍സ് മാനേജര്‍ നിഷാദ് ഖാദര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.