in ,

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: ഹാമര്‍ത്രോയില്‍ ഖത്തറിന് വെള്ളി

ഹാമര്‍ത്രോയില്‍ വെള്ളി നേടിയ ഖത്തറിന്റെ അഷ്‌റഫ് അല്‍സീഫിയുടെ പ്രകടനത്തില്‍ നിന്ന്

വനിതാ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് വെള്ളി

ആര്‍.റിന്‍സ്

ദോഹ

ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന 23-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഹാമര്‍ത്രോയില്‍ ഖത്തറിന്റെ അഷ്‌റഫ് അല്‍സീഫിക്ക് വെള്ളി. വനിതാ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യ വെള്ളി നേടി. 4-400 മീറ്റര്‍ റിലേയില്‍ എം.ആര്‍.പൂവമ്മ, പ്രാചി, സരിതാബെന്‍ ഗെയ്ക്ക്വാദ്, വി.കെ.വിസ്മയ എന്നിവരുള്‍പ്പെട്ട ടീമാണ് വെള്ളി നേടിയത്. 3.32.21 സമയത്തിലാണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്.

പുരുഷ വിഭാഗം 4-400 മീറ്റര്‍ റിലേയിലെ സ്വര്‍ണം, വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍

മീറ്റില്‍ പൂവമ്മയുടെ മൂന്നാമത്തെയും വിസ്മയയുടെയും സരിതബെന്നിന്റെയും രണ്ടാമത്തെ മെഡലായിരുന്നു ഇത്. വനിതാ റിലേയില്‍ ബഹ്‌റൈന്‍ സ്വര്‍ണവും ജപ്പാന്‍ വെങ്കലവും നേടി. പുരുഷവിഭാഗം 4-400 റിലേയില്‍ ഇന്ത്യ രണ്ടാമതെത്തിയെങ്കിലും ചൈനയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മെഡല്‍ നഷ്ടമായി.

ഇന്ത്യയുടെ അപ്പീല്‍ ജൂറി തള്ളുകയായിരുന്നു. മലയാളി താരങ്ങളായ കുഞ്ഞുമുഹമ്മദ്, അനസ്, കെ.എസ്.ജീവന്‍, ആരോഗ്യ രാജീവ് എന്നിവരുള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ ടീം. ജപ്പാന്‍ സ്വര്‍ണവും ചൈന വെള്ളിയും നേടി. ഈയിനത്തില്‍ ഖത്തറിനാണ് വെങ്കലം. അബ്ദുല്‍റഹ്മാന്‍ സാംബ, അബൂബക്കര്‍ ഹൈദര്‍ അബ്ദുല്ല എന്നിവരുള്‍പ്പെട്ട ടീമാണ് വെങ്കലം നേടിയത്.

പുരുഷ വിഭാഗം 4-400 മീറ്റര്‍ റിലേയിലെ സ്വര്‍ണം, വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍

മീറ്റില്‍ ഇരുവരുടെയും രണ്ടാമത്തെ മെഡലാണ്. മൂന്നു സ്വര്‍ണവും ഏഴ വെള്ളിയും ഏഴു വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഹാമര്‍ത്രോയില്‍ മികച്ച പ്രകടനമാണ് ഖത്തറിന്റെ അല്‍സീഫി പുറത്തെടുത്തത്. യോഗ്യതാറൗണ്ടില്‍ 74.92 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ എറിഞ്ഞിരുന്നു.

സീസണിലെ മികച്ച പ്രകടനമായിരുന്നു അല്‍സീഫിയുടേത്. അഷ്‌റഫിന്റെ സഹോദരനും ആസ്പയര്‍ അക്കാഡമി ബിരുദധാരിയുമായ അഹമ്മദ് അല്‍സീഫിയും ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നെങ്കിലും മെഡല്‍ നേടാനായില്ല.താജിക്കിസ്താന്റെ ഒളിമ്പിങ് ചാമ്പ്യന്‍ ദില്‍ഷോദ് നസരോവിനാണ് സ്വര്‍ണം.

200മീറ്ററില്‍ ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവായ ഫെമി ഒഗുനോഡെ ഫൈനലില്‍ കൡച്ചില്ല. 1500 മീറ്ററില്‍ ഖത്തറിന്റെ മുസാബ് അലി വെങ്കലം നേടി. മീറ്റില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമടക്കം ആറു മെഡലുകളാണ് ഖത്തര്‍ നേടിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വുഖൈര്‍ അലീവിയ മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം നാളെ

ബള്‍ഗേറിയന്‍ പ്രസിഡന്റ് അല്‍സഈം കോളേജ് സന്ദര്‍ശിച്ചു