in ,

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: സമാപന ചടങ്ങില്‍ ശൈഖ് ജുആന്‍ പങ്കെടുത്തു

23-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപനദിനത്തിലെ മത്സരങ്ങള്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി വീക്ഷിക്കുന്നു

ദോഹ: ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന 23-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപനചടങ്ങില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. 43 രാജ്യങ്ങളില്‍നിന്നായി 700 കളിക്കാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.

രണ്ടു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമടക്കം ആറു മെഡലുകളാണ് ഖത്തര്‍ നേടിയത്. 64 പോയിന്റുമായി മെഡല്‍ പട്ടികയില്‍ ആറാമതാണ് ഖത്തര്‍. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വേള്‍ഡ്, ഏഷ്യന്‍ റെക്കോര്‍ഡുകളോടെയാണ് ഖത്തറിന്റെ അബ്ദുല്‍റഹ്മാന്‍ സാംബ സ്വര്‍ണം നേടിയത്. 800 മീറ്ററില്‍ അബൂബക്കര്‍ ഹൈദറും റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഹാമര്‍ത്രോയില്‍ അഷ്‌റഫ് അല്‍സീഫിയാണ് വെള്ളി നേടിയത്.

800 മീറ്ററില്‍ ജമാല്‍ ഹൈറെയ്ന്‍, 1500 മീറ്ററില്‍ മുസാബ് ആദം എന്നിവരും 4-400 മീറ്റര്‍ റിലേയില്‍ ഖത്തര്‍ ടീമുമാണ് വെങ്കലം നേടിയത്. 2021 ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്ന ചൈനയ്ക്ക് ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ദഹ്‌ലന്‍ അല്‍ഹമദ് പതാക കൈമാറി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അംബാസഡര്‍മാര്‍ കത്താറയിലെ അല്‍തുറായ പ്ലാനറ്റേറിയം സന്ദര്‍ശിച്ചു

വിദേശകാര്യമന്ത്രി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുമായിചര്‍ച്ച നടത്തി