
ദോഹ: ദോഹയില്‍ നടന്ന എസിബിഎസ് ഏഷ്യന്‍ ടീം സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. പാകിസ്താനോട് 3-2 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഖത്തര്‍ ബില്യാര്‍ഡ്‌സ് ആന്റ് സ്‌നൂക്കര്‍ ഫെഡറേഷന്‍ പ്രതിനിധി വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. ബാബര്‍ മാസിഹ്, സുല്‍ഖിക്കര്‍ ഖാദിര്‍ എന്നിവരുള്‍പ്പെട്ട പാകിസ്താന്‍ ടീമാണ് കിരീടം നേടിയത്. പങ്കജ് അദ്വാനി, ലക്ഷ്മണ്‍ റാവത്ത്, ആദിത്യ മേത്ത എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീമാണ് കലാശപ്പോരാട്ടത്തില്‍ പരാജയം രുചിച്ചത്.