in

ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് 25ന്; റജിസ്‌ട്രേഷന്‍ 18 വരെ

MEDICAL CAMP

ദോഹ: താഴ്ന്ന വരുമാനക്കാര്‍ക്ക് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റിയും ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബും സംയുക്തമായി നടത്തുന്ന പതിനേഴാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് 25ന് തുമാമ ഹെല്‍ത്ത് സെന്ററില്‍ നടക്കും. രാവിലെ ആറര മുതല്‍ വൈകിട്ട് മൂന്നു വരെയാണ് ക്യാമ്പ്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് മെഡിക്കല്‍ ക്യാമ്പ്. ഉരീദുവാണ് മെഡിക്കല്‍ ക്യാമ്പിന്റെ മുഖ്യ സ്‌പോണ്‍സര്‍.
ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തില്‍പരം തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്ന ക്യാമ്പില്‍ നൂറില്‍ പരം ഡോക്ടര്‍മാരുടേയും പാരാ മെഡിക്കല്‍ ജീവനക്കാരുടേയും സേവനം ലഭ്യമാവും.


വിശദമായ ക്ലിനിക്കല്‍ പരിശാധന, ജനറല്‍ മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍, വ്യത്യസ്ത സ്‌പെഷ്യാലിറ്റികള്‍, ആവശ്യമായവര്‍ക്ക് ഇ.സി.ജി, അള്‍ട്രാ സൗണ്ട് പരിശോധനകള്‍, കൗണ്‍സിലിങ്, ഫിസിയോ തെറാപ്പി, മരുന്നുകള്‍, 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോളസ്‌ട്രോള്‍ പരിശോധന തുടങ്ങിയവയെല്ലാം സൗജന്യമായിരിക്കും. ബി.എം.ഐ, രക്തസമ്മര്‍ദ്ദം, ഷുഗര്‍ എന്നിവ പരിശോധിക്കാന്‍ സൗകര്യമുണ്ടാകും. മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ദയ ഡോക്ടര്‍മാര്‍ ക്ലാസെടുക്കും.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി സി.ഐ.സി. പ്രസിഡന്റ് കെ.സി. അബ്ദുല്‍ ലത്തീഫ് ചെയര്‍മാനായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചതായി ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ ഡോ. യാസിര്‍ ടി.കെ. അറിയിച്ചു.
സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തകര്‍ മുഖേനയോ മന്‍സൂറയിലുള്ള സെന്റര്‍ ഓഫീസില്‍ നേരിട്ടോ 18 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 66933597.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദീപാവലിക്ക് ഇളവുകളും സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്‌സ്

അനുശോചിച്ചു