
ദോഹ: ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി ഖത്തരി വോളിബോള്‍ ടീം ചൈനയില്‍ പരിശീലനത്തില്‍. ഇറാനിലെ ടെഹ്‌റാനില്‍ സെപ്തംബര്‍ 11 മുതല്‍ 22വരെയാണ് ഏഷ്യന്‍ വോളിബോള്‍. ഇറാന്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഖത്തര്‍. ഈ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ എട്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്കാണ് 2020 ഏഷ്യന്‍ ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്റിലേക്ക് പ്രവേശനം ലഭിക്കുക.
ഖത്തര്‍ ടീം- മുബാറക്ക് ദഹി, അഹമ്മദ് ജമാല്‍, ഇബ്രാഹിം സഈദ്, ബിലാല്‍ നബീല്‍, ഉസ്മാന്‍ അബ്ദുല്‍വാഹിദ്, നാദിര്‍ അബൂബക്കര്‍, മഹ്മൂദ് ഇസ്സം, റിന്നാന്‍, ഖാലിദ് ഷാമിയ, മഹ്ദി ബദറുദ്ദീന്‍, മിലൗഷ്, സുല്‍ത്താന്‍ അബ്ദുല്ല, സമി മഹ്മൂദ്, സുലൈമാന്‍ സഈദ്, നാജി മഹ്മൂദ്. ആഗസ്ത് മൂന്നു മുതല്‍ പതിമൂന്ന് വരെ മ്യാന്‍മറില്‍ നടക്കുന്ന ഏഷ്യന്‍ പുരുഷവിഭാഗം അണ്ടര്‍-23 വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും ഖത്തര്‍ ടീം മത്സരിക്കും.