in

ഏഷ്യന്‍ ഹാന്‍ഡ്‌ബോള്‍: ഖത്തറിനു വിജയത്തുടക്കം

ദോഹ: കുവൈത്തില്‍ നടക്കുന്ന ഏഷ്യന്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിനു വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ചൈനയെ 49-18 എന്ന സ്‌കോറിനു ഖത്തര്‍ തകര്‍ത്തു. 2021ല്‍ ഈജിപ്തില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണിത്. ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍. ജപ്പാനാണ് ഗ്രൂപ്പ് ബിയിലെ മൂന്നാമത്തെ ടീം. ചൈനക്കെതിരെ മികച്ച പ്രകടനമായിരുന്നു ഖത്തര്‍ പുറത്തെടുത്തത്. ആദ്യ പകുതിയില്‍തന്നെ 23-8 എന്ന നിലയില്‍ ബഹുദൂരം മുന്നിലായിരുന്നു ഖത്തര്‍. ചൈനക്കെതിരായ വിജയം സംതൃപ്തി നല്‍കുന്നതായി പരിശീലകന്‍ യൂസുഫ് അല്‍ഹെയ്ല്‍ പറഞ്ഞു. ഇന്ന് ജപ്പാനെതിരായ മത്സരം കൂടുതല്‍ വെല്ലുവിളിയാകുമെന്നാണ് കരുതുന്നതെന്നും മികത്ത പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് എയില്‍ ബഹ്‌റൈന്‍, ഇറാന്‍, ന്യൂസിലന്റ് ടീമുകളും ഗ്രൂപ്പ് സിയില്‍ ദക്ഷിണ കൊറിയ, സഊദി അറേബ്യ, ഓസ്‌ട്രേലിയ ടീമുകളും ഗ്രൂപ്പ് ഡിയില്‍ ആതിഥേയരായ കുവൈത്ത്, യുഎഇ, ഹോങ്‌ഹോങ്, ഇറാഖ് ടീമുകളുമാണുള്ളത്. പ്രാഥമിക ഘട്ടത്തിനുശേഷം ഓരോ ഗ്രൂപ്പിലെയും മുന്നിലെത്തുന്ന രണ്ടു ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച് പ്രധാനമത്സരങ്ങള്‍ നടക്കും. രണ്ടു ഗ്രൂപ്പുകളിലും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സെമിയില്‍ പ്രവേശിക്കും. വലേരോ റിവേരയാണ് ഖത്തര്‍ ടീമിന്റെ മുഖ്യ പരിശീലകന്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ എയര്‍വേയ്‌സ് എട്ടു കേന്ദ്രങ്ങളിലേക്ക് കൂടി സര്‍വീസ് തുടങ്ങുന്നു

ആരോഗ്യമന്ത്രാലയം വെബ്സൈറ്റ് നവീകരിച്ചു