in ,

ഏഷ്യന്‍ ഹാന്‍ഡ്‌ബോള്‍: ജപ്പാനെതിരെയും ജയം, ഖത്തര്‍ പ്രധാനറൗണ്ടില്‍

ഏഷ്യന്‍ ഹാന്‍ഡ്‌ബോളില്‍ ജപ്പാനെതിരായ ഖത്തറിന്റെ മത്സരത്തില്‍ നിന്ന്‌

ദോഹ: കുവൈത്തില്‍ നടക്കുന്ന ഏഷ്യന്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടു വിജയങ്ങളുമായി ഖത്തര്‍ പ്രധാന റൗണ്ടിലേക്ക് യോഗ്യത നേടി. ആദ്യ മത്സരത്തില്‍ ചൈനയെ 49-18 എന്ന സ്‌കോറിനു തകര്‍ത്ത ഖത്തര്‍ രണ്ടാം മത്സരത്തില്‍ ജപ്പാനെയും പരാജയപ്പെടുത്തി. 2021ല്‍ ഈജിപ്തില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണിത്. ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍. കുവൈത്തിലെ ശൈഖ് സാദ് അല്‍അബ്ദുല്ല സ്‌പോര്‍ട്‌സ് ഹാളിലായിരുന്നു മത്സരം. ജപ്പാനെതിരെയും മികച്ച പ്രകടനമായിരുന്നു ഖത്തര്‍ പുറത്തെടുത്തത്. 36-28 എന്ന സ്‌കോറിനായിരുന്നു ഖത്തറിന്റെ ജയം. ഗ്രൂപ്പ് എയില്‍ ബഹ്‌റൈന്‍, ഇറാന്‍, ന്യൂസിലന്റ് ടീമുകളും ഗ്രൂപ്പ് സിയില്‍ ദക്ഷിണ കൊറിയ, സഊദി അറേബ്യ, ഓസ്‌ട്രേലിയ ടീമുകളും ഗ്രൂപ്പ് ഡിയില്‍ ആതിഥേയരായ കുവൈത്ത്, യുഎഇ, ഹോങ്‌ഹോങ്, ഇറാഖ് ടീമുകളുമാണുള്ളത്. പ്രാഥമിക ഘട്ടത്തിനുശേഷം ഓരോ ഗ്രൂപ്പിലെയും മുന്നിലെത്തുന്ന രണ്ടു ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് പ്രധാനമത്സരങ്ങള്‍.രണ്ടു ഗ്രൂപ്പുകളിലും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സെമിയില്‍ പ്രവേശിക്കും. പ്രധാന റൗണ്ടില്‍ രണ്ടാം ഗ്രൂപ്പിലാണ് ഖത്തര്‍.
ഇന്നു നടക്കുന്ന മത്സരത്തില്‍ ഖത്തര്‍ ദക്ഷിണ കൊറിയയെ നേരിടും. വലേരോ റിവേരയാണ് ഖത്തര്‍ ടീമിന്റെ മുഖ്യ പരിശീലകന്‍. 2015ല്‍ ഖത്തര്‍ ആതിഥ്യം വഹിച്ച ലോക ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിസ്റ്റുകളാണ് ഖത്തര്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പുസ്തകോത്സവത്തില്‍ വിറ്റുപോയത് 2.10ലക്ഷത്തിലധികം പുസ്തകങ്ങള്‍

മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു