in ,

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്

ദോഹ: 23-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ പങ്കെടുത്തു. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്. മീറ്റില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നു സ്വര്‍ണം ഉള്‍പ്പടെ 17 മെഡലുകളാണ് ഇന്ത്യ നേടിയത്.

1500 മീറ്ററില്‍ സ്വര്‍ണം നേടിയ മലയാളിതാരം പി.യു.ചിത്ര, 800 മീറ്ററില്‍ സ്വര്‍ണം നേടിയ ഗോമതി മാരിമുത്തു, ഷോ്ട്ട്പുട്ടില്‍ സ്വര്‍ണം നേടിയ തേജീന്ദര്‍ ടൂര്‍ പാല്‍,ജാവലിന്‍ത്രോയില്‍ വെള്ളി നേടിയ അന്നു റാണി, 200 മീറ്ററില്‍ വെങ്കലം നേടിയ ദ്യുതി ചന്ദ് എന്നിവരുള്‍പ്പടെയുള്ള താരങ്ങള്‍ സ്വീകരണചടങ്ങില്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിദേശകാര്യമന്ത്രി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുമായിചര്‍ച്ച നടത്തി

പ്രൊജക്ട് ഖത്തര്‍ 2019 ഏപ്രില്‍ 29 മുതല്‍; 50ലധികം പ്രദര്‍ശകര്‍ പങ്കെടുക്കും