in ,

ഐവിഎഫ്, വന്ധ്യതാ ചികിത്സ: എച്ച്എംസിയുടെ പുതിയ കെട്ടിടം 2020 ഫെബ്രുവരിയില്‍

ദോഹ: ഐവിഎഫ്, വന്ധ്യതാ ചികിത്സ എന്നിവക്കായി 2020 ഫെബ്രുവരി അവസാനത്തോടെ പുതിയ കെട്ടിടം തുറക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) ആക്ടിങ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്ല അല്‍അന്‍സാരി പറഞ്ഞു. പുതിയ കെട്ടിടത്തിനു പഴയ കെട്ടിടത്തിന്റെ മൂന്നിരട്ടി വലുപ്പമുണ്ടായിരിക്കും. വനിതാ ഓപ്പറേറ്റിംഗ് റൂമുകളുടെ എണ്ണം ഒന്നില്‍ നിന്ന് മൂന്നായി ഉയര്‍ത്തും. 12 ക്ലിനിക്കുകള്‍ ഉണ്ടാകും. രോഗികളുടെ കാത്തിരിപ്പ് പട്ടിക കുറയ്ക്കുന്നതിനായി പഠനങ്ങള്‍ പൂര്‍ത്തിയായതായി ഡോ. അന്‍സാരി പറഞ്ഞു. വിപുലീകരണ പ്രക്രിയ പൂര്‍ത്തിയായ ശേഷം ധാരാളം രോഗികളെ ഉള്‍ക്കൊള്ളാനും കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്താനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ റിഹാബിലിറ്റേഷന്‍ സെന്ററിലായിരിക്കും പുതിയ കെട്ടിടം. അല്‍വഖ്‌റ ആസ്പത്രിയിലും തുടര്‍ന്ന് അല്‍ഖോര്‍ ആസ്പത്രിയിലും പുതിയ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പരീക്ഷണമാണിത്. അതോടെ ഐവിഎഫിനായി മൂന്ന് കേന്ദ്രങ്ങള്‍ ഉണ്ടാകും. സ്വദേശികള്‍ക്കു പുറമെ പ്രവാസികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സൗകര്യത്തില്‍ പ്രതിവര്‍ഷം 800 മുതല്‍ 1000 വരെ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ഡോ. അന്‍സാരി പറഞ്ഞു. പുതിയ സൗകര്യത്തിലൂടെ പ്രതിവര്‍ഷം 3,500 പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഒട്ടകയോട്ട ഫെസ്റ്റിവല്‍ ജനുവരി 18 മുതല്‍

തുറമുഖങ്ങളില്‍ കൈകാര്യം ചെയ്തത് 12 ലക്ഷം കണ്ടെയ്‌നറുകള്‍