in ,

ഐസിഎഒ അംഗത്വം: ഖത്തര്‍ അപേക്ഷ സമര്‍പ്പിച്ചു

ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം സെയ്ഫ് അല്‍സുലൈത്തി ഐസിഎഒ സെക്രട്ടറി ജനറല്‍ ഡോ.ഫാങ് ലിയുവിന് അംഗത്വ അപേക്ഷ കൈമാറുന്നു

ദോഹ: രാജ്യാന്തര സിവില്‍ വ്യോമയാന ഓര്‍ഗനൈസേഷന്‍(ഐസിഎഒ) അംഗത്വത്തിനായി ഖത്തര്‍ അപേക്ഷ സമര്‍പ്പിച്ചു. ഐസിഎഒയുടെ വരാനിരിക്കുന്ന കൗണ്‍സില്‍ സെഷനില്‍ കാറ്റഗറി സിയിലേക്കാണ് ഖത്തറിന്റെ അപേക്ഷ. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം സെയ്ഫ് അല്‍സുലൈത്തി ഐസിഎഒ സെക്രട്ടറി ജനറല്‍ ഡോ.ഫാങ് ലിയുവുമായി കാനഡയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഖത്തറിന്റെ അപേക്ഷ കൈമാറിയത്.

ഐസിഎഒ അംഗത്വത്തിനായുള്ള തെരഞ്ഞെടുപ്പ് സെപ്തംബറില്‍ നടക്കുന്ന ഐസിഎഒ അസംബ്ലിയിലായിരിക്കും. സിവില്‍ വ്യോമയാന വ്യവസായ മേഖലയില്‍ ഖത്തറും ഐസിഎഒയും തമ്മിലുള്ള ബന്ധവും സഹകരണവും കൂടിക്കാഴ്ചയില്‍ വിലയിരുത്തിയിരുന്നു. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയായി. മേഖലയിലെ വ്യോമയാന സുരക്ഷയും ചര്‍ച്ച ചെയ്തു.

കാനഡയിലെ ഖത്തര്‍ അംബാസഡര്‍ സഊദ് ബിന്‍ അബ്ദുല്ല അല്‍മഹ്മൂദ്, ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍സുബൈ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഐസിഎഒയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ തുടര്‍ച്ചയായി പിന്തുണ നല്‍കിവരുന്നുണ്ട്. നോ കണ്‍ട്രി ലെഫ്റ്റ് ബിഹൈന്‍ഡ് എന്ന പേരില്‍ ് ഐസിഎഒ നടത്തുന്ന ക്യാമ്പയിനിലേക്ക് ഖത്തര്‍ പത്തുലക്ഷം ഡോളര്‍ സംഭാവനയായി നല്‍കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്വപ്‌നത്തിലെ കാറ് വരച്ച് സേറ പറക്കുന്നു; ജപ്പാനിലേക്ക്

‘പ്രതീക്ഷയുടെ വെൡം’ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു