
ദോഹ: ഐസിബിഎഫ് പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടി ഭീമ ഇന്‍ഷുറന്‍സുമായി സഹകരിച്ചു നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടപ്പള്ളി പ്രവാസി കൂട്ടായ്മയായ മാഫും അംഗങ്ങളാവും. അംഗങ്ങള്‍ക്കുള്ള മെംബര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ഐസിബിഎഫ് മീഡിയ ആന്റ് ഡെവലപ്‌മെന്റ് ഹെഡ് ജൂട്ടാസ് പോള്‍ നിര്‍വഹിച്ചു. ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിവരിച്ചു. പ്രസിഡന്റ് ബിനോയ് ബാലന്‍ അധ്യക്ഷത വഹിച്ചു. റയീസ് മടപ്പള്ളി, രത്‌നാകരന്‍ ഒഞ്ചിയം, നിസാര്‍ കളത്തില്‍ സംസാരിച്ചു. പ്രശാന്ത് ഒഞ്ചിയം, അന്‍സാരി വെള്ളിക്കുളങ്ങര, ശംസുദ്ധീന്‍ കൈനാട്ടി, മദനി വള്ളിക്കാട്, വിനീഷ് അക്കാരാല്‍ നേതൃത്വം നല്‍കി. മാഫ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ മടപ്പള്ളി സ്വാഗതം പറഞ്ഞു.