in

ഐസിബിഎഫ് പ്രവാസി ഇന്‍ഷുറന്‍സ്: കൊടാക്ക പ്രചാരണത്തിന് തുടക്കം

ഐസിബിഎഫ് പ്രവാസി ഇന്‍ഷുറന്‍സിന്റെ പ്രചാരണത്തിന് കൊടാക്ക തുടക്കം കുറിക്കുന്നു

ദോഹ: പ്രവാസി ഇന്ത്യക്കാര്‍ക്കായി ഐസിബിഎഫ് നടത്തുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മയായ (കൊടാക്ക) കാമ്പയിന്‍ നടത്തും.
ഐസിസി ഹാളില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച കാമ്പയിന് കൊടാക്ക തുടക്കം കുറിച്ചു. കൊടാക്ക ചേര്‍ത്ത ഏതാനും പേരുടെ അംഗത്വ അപേക്ഷകള്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ് ഐസിബിഎഫ് പ്രസിഡന്റ് പിഎന്‍ ബാബുരാജിന് കൈമാറി. ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ബിസിനസ് ഫോറം പ്രസിഡന്റ് ജെന്നി, ജൂട്ടാസ് പോള്‍, വിനോദ് കുമാര്‍, വാഴൂര്‍ ശാന്തമ്മ, കൊടാക്ക രക്ഷാധികാരി ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, അബ്ദുല്‍ റസാഖ് ആശംസകള്‍ നേര്‍ന്നു. 10ാം ക്ലാസ്സ്, പ്ലസ് 2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കോട്ടയം ജില്ലാ നിവാസികളുടെ മക്കളായ മുഹമ്മദ് അസ്ലം കരിം, സൂല്‍ഫാ ഹസീഫ്, ഫിദാ സുല്‍ഫിക്കര്‍ നൂര്‍, മെറില്‍ റേച്ചല്‍ സജി, റോബിന്‍ എബ്രഹാം വര്‍ഗീസ് എന്നിവരെ ട്രോഫി നല്‍കി ആദരിച്ചു. പുതിയ ഭാരവാഹികളായി ജോര്‍ജ് ജോസഫ്(പ്രസിഡണ്ട്), റഷീദ് അഹമ്മദ്(സെക്രട്ടറി), അബ്ദുല്‍ കരിം ലബ്ബ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് സിയാദ് സ്വാഗതവും നിയുക്ത പ്രസിഡന്റ് നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉംഅല്‍സനീമില്‍ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

അശ്ഗാല്‍ സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ഫീസ് ഈടാക്കും