
ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവെലന്റ് ഫോറ(ഐസിബിഎഫ്)ത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി നടത്തുന്ന 39-ാമത് സൗജന്യമെഡിക്കല്‍ ക്യാമ്പ് നാളെ. അല്‍വുഖൈറിലെ അലേവിയ മെഡിക്കല്‍ സെന്ററില്‍ നാളെ(സെപ്തംബര്‍ 27 വെള്ളി) രാവിലെ ഏഴര മുതല്‍ പതിനൊന്നരവരെയാണ് ക്യാമ്പ്. പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ്.
തെലങ്കാന ഗള്‍ഫ് സമിതിയുടെ(ടിജിഎസ്- ഖത്തര്‍) പിന്തുണയുണ്ട്. മെഡിക്കല്‍ ക്യാമ്പിന്റെ ഫ്ളയറിന്റെ പ്രകാശനം ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് നിര്‍വഹിച്ചു. ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളും ടിജിഎസ് പ്രതിനിധികളും പങ്കെടുത്തു. ദോഹയിലെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെയും വിവിധ ലേബര്‍ ക്യാമ്പുകളിലെയും തൊഴിലാളികള്‍ക്കും അല്‍വഖ്റയിലെ മത്സ്യബന്ധനതൊഴിലാളി സമൂഹത്തിനുമായിരിക്കും സൗജന്യ മെഡി്ക്കല്‍ ക്യാമ്പിന്റെ പ്രയോജനം ലഭിക്കുക.
അലേവിയ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരും പാരാമെഡിക്ക്സും ക്യാമ്പിന് നേതൃത്വം നല്‍കും. വെല്‍കെയര്‍ ഗ്രൂപ്പ് ഫാര്‍മസ്യൂട്ടിക്കല്‍ പിന്തുണ ലഭ്യമാക്കും. ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.