in

ഐസിബിഎഫ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഐസിബിഎഫ് 39-ാമത് മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ നിര്‍വഹിക്കുന്നു

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവെലന്റ് ഫോറ(ഐസിബിഎഫ്)ത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അല്‍വുഖൈറിലെ അലേവിയ മെഡിക്കല്‍ സെന്ററില്‍ രാവിലെ ഏഴര മുതല്‍ പതിനൊന്നരവരെയായിരുന്നു ക്യാമ്പ്. പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ സഹകരണമുണ്ടായിരുന്നു.

ഐസിബിഎഫിന്റെ 39-ാമത് സൗജന്യമെഡിക്കല്‍ ക്യാമ്പായിരുന്നു ഇത്. ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അലേവിയ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരും പാരാമെഡിക്ക്‌സും ക്യാമ്പിന് നേതൃത്വം നല്‍കി. വെല്‍കെയര്‍ ഗ്രൂപ്പ് ഫാര്‍മസ്യൂട്ടിക്കല്‍ പിന്തുണ ലഭ്യമാക്കി. തെലങ്കാന ഗള്‍ഫ് സമിതിയുടെ(ടിജിഎസ്- ഖത്തര്‍) പിന്തുണയും ക്യാമ്പിനുണ്ടായിരുന്നു.

ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ പതിനഞ്ച് വിദ്യാര്‍ഥികള്‍ വൊളന്റിയര്‍മാരായി രജിസ്റ്റര്‍ ചെയ്ത് സേവനം അനുഷ്ടിച്ചു. അല്‍മുഫ്ത റെന്റ് എ കാര്‍ ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കി. ദോഹയിലെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെയും വിവിധ ലേബര്‍ ക്യാമ്പുകളിലെയും തൊഴിലാളികള്‍ക്കും അല്‍വഖ്‌റയിലെ മത്സ്യബന്ധനതൊഴിലാളി സമൂഹത്തിനും ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു.

ഉദ്ഘാടനചടങ്ങില്‍ ഐസിബിഎഫ് കോര്‍ഡിനേറ്റിങ് ഓഫീസറും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ എസ്ആര്‍എച്ച് ഫഹ്മി, എംബസി തേര്‍ഡ് സെക്രട്ടറി സോന സോമന്‍, ഐസിബിഎഫ് ഉപദേശക കൗണ്‍സില്‍ അംഗം അബ്ദുല്‍ലത്തീഫ്, അലേവിയ, വെല്‍കെയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ മുഖ്താര്‍, വെല്‍കെയര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍.ബാബുരാജനും മാനേജിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലോക അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ അമീറെത്തി

ഒക്ടോബറിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു