in ,

ഐസിബിഎഫ് രാജ്യാന്തര തൊഴിലാളി ദിനം ആഘോഷിച്ചു

ഏഷ്യന്‍ ടൗണില്‍ നടന്ന ഐസിബിഎഫ് രാജ്യാന്തര തൊഴിലാളി ദിനാഘോഷ പരിപാടിയില്‍ നിന്ന്

ദോഹ: ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) രാജ്യാന്തര തൊഴിലാളി ദിനം ആഘോഷിച്ചു. ഏഷ്യന്‍ ടൗണില്‍ നടന്ന പരിപാടിയില്‍ 10,000ത്തോളം പ്രവാസി തൊഴിലാളികള്‍ പങ്കാളികളായി. വിവിധങ്ങളായ ബോധവത്കരണ, വിനോദ പരിപാടികള്‍ സംഘടിപ്പിച്ചു.

മനുഷ്യാവകാശ വകുപ്പിലെ ക്യാപ്റ്റന്‍ അബ്ദുല്‍ലത്തീഫ് ഹുസൈന്‍ അല്‍അലി, ഡ്രഗ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിലെ ഡോ.നാദിര്‍ അബ്ബാറ, സിവില്‍ ഡിഫന്‍സ് വാറന്റ് ഓഫീസര്‍ ഖലീല്‍ റാഷിദ് അല്‍നുഐമി, ഗതാഗത ബോധവല്‍ക്കരണ വകുപ്പിലെ ക്യാപ്റ്റന്‍ അബ്ദുല്‍ വാഹിദ് ഗരീബ് അല്‍ അനസി, അല്‍ഫസയിലെ ലെഫ്റ്റനന്റ് അബ്ദുല്‍ വഹാബ് മുഹമ്മദ് അല്‍യാമി, വാറന്റ് ഓഫീസര്‍ നാസര്‍ ഫര്‍ഹാന്‍ അല്‍റുമൈഹി, സേര്‍ച്ച് ആന്റ് ഫോളോ അപ്പ് വകുപ്പിലെ ലെഫ്റ്റനന്റ് മുഹമ്മദ് നാസര്‍ ഖമീസ് അല്‍ജാബര്‍ തുടങ്ങിയവര്‍ വിദ്യാഭ്യാസ സെഷനുകള്‍ക്കും അവതരണങ്ങള്‍ക്കും നേതൃത്വം നല്‍കി.

ഇതോടനുബന്ധിച്ച് പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു. ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍.ബാബുരാജന്‍ സ്വാഗതം പറഞ്ഞു. ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രാലയം, പൊതുജനാരോഗ്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവയ്ക്ക് ഐസിബിഎഫിന്റെ ഉപഹാരം സമ്മാനിച്ചു. ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ഉബൈദ്‌ലിയായിരുന്നു മുഖ്യാതിഥി. പൊതുജനാരോഗ്യമന്ത്രാലയം ഡയറക്ടര്‍ ഡോ.മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ജെ.അല്‍താനി പങ്കെടുത്തു.

ഇരുവര്‍ക്കും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫിന്റെ കോര്‍ഡിനേറ്റിങ് ഓഫീസറുമായ എസ്ആര്‍എച്ച് ഫഹ്മി ഉപഹാരങ്ങള്‍ സമ്മാനിച്ചു. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരായ ഫഹദ് ദാഫെര്‍ അല്‍ദോസരി, അബ്ദുല്ല മുബാറക്ക് അല്‍ദോസരി, മുഹമ്മദ് അബ്ദുല്‍വാഹിദ് അല്‍ഉബൈദ്‌ലി, സലേം ദാര്‍വിഷ് അല്‍മുഹന്നദി, ഫവാസ് അല്‍റിയാസ്, ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ലെഫ്റ്റനന്റ് മുബാറക്ക് അല്‍ മുതലാഖ് എന്നിവര്‍ പങ്കെടുത്തു.

നിഹാസ് അബ്ദുല്‍മജീദ്, അന്‍വര്‍ അലി പരമ്പത്ത് എന്നിവര്‍ പരിഭാഷ സേവനങ്ങള്‍ ഏകോപിപ്പിച്ചു. മന്ത്രാലയങ്ങളിലെ അതിഥികളുടെ ഏകോപനം ഫൈസല്‍ ഹുദവി നിര്‍വഹിച്ചു. ഐസിസി പ്രസിഡന്റ് മണികണ്ഠന്‍, ഐബിപിസി പ്രസിഡന്റ് അസിം അബ്ബാസ്, ഐസിസി ഉപദേശകകമ്മിറ്റി ചെയര്‍മാന്‍ കെ.എം.വര്‍ഗീസ്, ഹസന്‍ ചൗഗ്ലെ തുടങ്ങിയവരും പങ്കെടുത്തു. സമീര്‍ മൂസ, ശ്വേത ഭരദ്വാജ് പരിപാടികള്‍ നിയന്ത്രിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കറന്‍സി തട്ടിപ്പ്: ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍

കത്താറ ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് മെയ് 13 മുതല്‍