in ,

ഐസിബിഎഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഐസിബിഎഫ് മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്ക് വിധേയനാകുന്ന ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍

ദോഹ: ഐസിബിഎഫ് പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് 38-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ്. ജൂണ്‍ പതിനാലിന് രാവിലെ ഏഴര മുതല്‍ പന്ത്രണ്ടു വരെ അല്‍ഖോറിലെ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യമ്പ് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നു

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെ ഏകദേശം മുന്നൂറോളം പേര്‍ക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു. ഐസിബിഎഫ് കോര്‍ഡിനേറ്റിങ് ഓഫീസറും ഫസ്റ്റ് സെക്രട്ടറിയുമായ എസ്.ആര്‍.എച്ച് ഫഹ്മി, ഉപദേശകകൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.മോഹന്‍ തോമസ്, ആക്ടിങ് പ്രസിഡന്റ് മഹേഷ് ഗൗഡ, ഉപദേശകകൗണ്‍സില്‍ അംഗങ്ങളായജാഫര്‍ തയ്യില്‍, ഇര്‍ഫാന്‍ അന്‍സാരി, ജനറല്‍ സെക്രട്ടറി അവിനാശ് ഗെയ്ക്ക്വാദ്, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബ് വൈസ് പ്ര്‌സിഡന്റ് ഡോ.ബിജു ഗഫൂര്‍, ആസ്റ്റര്‍ വൊളന്റീയേഴ്‌സ് ഖത്തര്‍ വൈസ്പ്രസിഡന്റ് റെജി ജേക്കബ്, യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ഖത്തര്‍ വര്‍ക്കിങ് പ്രസിഡന്റ് മിനി ബെന്നി, വെല്‍കെയര്‍ ഫാര്‍മസിയുടെ ഫാറൂഖ്, ഖത്തര്‍ തമിഴ് സംഘം പ്രസിഡന്റ് രാജ വിജയന്‍, ഐസിബിഎഫ് കമ്മിറ്റി അംഗങ്ങള്‍, കമ്യൂണിറ്റി നേതാക്കള്‍ പങ്കെടുത്തു. സൗജന്യ പരിശോധനയും മരുന്ന് വിതരണവുമുണ്ടായിരുന്നു.

ഖത്തര്‍ തമിഴര്‍ സംഘത്തിന്റെ(ക്യുടിഎസ്) വൊളന്റിയര്‍ സേവനം ലഭ്യമാക്കി. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും പാരാമെഡിക്‌സിന്റെയും സേവനം ലഭ്യമാക്കിയിരുന്നു. വെല്‍കെയര്‍ ഗ്രൂപ്പ് ഫാര്‍മസ്യൂട്ടിക്കല്‍ പിന്തുണ നല്‍കി. ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ഡെസ്‌ക്കും ക്യാമ്പ് ദിനത്തില്‍ സജ്ജമാക്കിയിരുന്നു. എംബസിയിലെ തൊഴില്‍ വിഭാഗത്തിലെ പ്രതിനിധികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി.

ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തി. തൊഴിലാളികളുടെ പരാതികളും ആശങ്കകളും അദ്ദേഹം ശ്രവിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. എംബസിയുടെയും ഐസിബിഎഫിന്റെയും പിന്തുണ ഉറപ്പുനല്‍കി. ഐസിബിഎഫിന്റെ മെഡിക്കല്‍ ക്യാമ്പ്‌സ്, ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ഹെഡ് എ.സെന്തില്‍ അതിബന്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മാനേജിങ് കമ്മിറ്റി അംഗംമെഹുല്‍ പട്ടേല്‍, മുന്‍ അംഗം വിരല്‍ ഭട്ട് എന്നിവരുടെ പിന്തുണയുണ്ടായിരുന്നു.

രാജ്യത്തെ വിവിധ ലേബര്‍ ക്യാമ്പുകളിലെയും കമ്പനികളിലെയും തൊഴിലാളികള്‍ക്കായി ഐസിബിഎഫ് തുടര്‍ച്ചയായി സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചുവരുന്നുണ്ട്. ദോഹയിലെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെയും ഉള്‍പ്പടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് ഇതുവരെയായി ഈ ക്യാമ്പുകളുടെ പ്രയോജനം ലഭിച്ചിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലാബ് പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍; പ്രത്യേക പാക്കേജുമായി നസീം അല്‍റബീഹ്

ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനില്‍ വിപുലമായ വേനല്‍ക്കാല പരിപാടികള്‍