in

ഐസിസിയിലെ ഗാന്ധിജയന്തി ആഘോഷങ്ങള്‍ ശ്രദ്ധേയമായി

മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഐസിസിയില്‍ നിലവിളക്ക് കൊളുത്തുന്ന ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍

ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ(ഐസിസി) നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെയാണ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിച്ചത്. ഐസിസിയില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ ജന്മദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍ അധ്യക്ഷനായിരുന്നു.

മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഐസിസിയില്‍ നിലവിളക്ക് കൊളുത്തുന്ന ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍

വിവിധ സംഘടനാപ്രതിനിധികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങി ഒട്ടേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കിയുള്ള രംഗാവിഷ്‌കാരവും വിദ്യാര്‍ഥികള്‍ ആലപിച്ച ദേശഭക്തി ഗാനവും നടന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ എംഇഎസ് വിദ്യാര്‍ഥികള്‍

ഇന്ത്യന്‍ സ്‌കൂളുകളില്‍ ഗാന്ധിജയന്തി ആഘോഷിച്ചു