
ദോഹ: ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, ടീം നൂപുര എന്നിവയുടെ സഹകരണത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) സംഘടിപ്പിച്ച സാംസ്‌കാരിക, ക്ലാസിക്കല്‍ നൃത്തപരിപാടി ആകര്‍ഷകമായി.
ഐസിസി അശോക ഹാളിലായിരുന്നു പരിപാടി. സൗജന്യപ്രവേശനമായിരുന്നു. ടീം നൂപുര ക്ലാസിക്കല്‍ നൃത്ത ഇനങ്ങളായ ബോ ശംഭോ, വര്‍ണം, തില്ലാന എന്നിവയും ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘഗാനം, ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ നൃത്ത ഇനങ്ങളും അവതരിപ്പിച്ചു.
ജനപ്രിയ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തഇനങ്ങളായ ഭരതനാട്യം, കേരളനടനം, കളരി, വടക്കേഇന്ത്യന്‍ ഇനമായ കഥക് എന്നിവയടങ്ങിയ സെമി ക്ലാസിക്കല്‍ ഫ്യൂഷനും ശ്രദ്ധേയമായി. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍ കലാകാരന്‍മാര്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഐസിസി കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ നിര്‍മല ശണ്‍മുഖപാണ്ഡ്യന്‍, ജോയിന്റ് സെക്രട്ടറി അന്‍ജന്‍ ഗാംഗുലി സംസാരിച്ചു.