
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റെറും തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷനും (ട്രാക്) സംയുക്തമായി ഐസിസി അശോക ഹാളില്‍ മെഹ്ഫില്‍ സംഗീത സായാഹ്നം സംഘടിപ്പിച്ചു. ബോളിവുഡ്, ഹിന്ദി, മലയാളം, ഗസല്‍,ഗവ്വാലി ഗാനങ്ങളും നൃത്തങ്ങളും കോര്‍ത്തിണക്കിയുള്ള മെഹ്ഫില്‍ ഏറെ ആസ്വാദകരമായി.
നന്ദിതാ ദേവന്‍,സന്തോഷ് കുറുപ്പ്, ദിനേഷ് കുമാര്‍, പൂജ സന്തോഷ്, സ്‌നേഹ സന്തോഷ്, ശില്‍പ, ശ്രേയ, ശിവശങ്കരന്‍ നായര്‍, ദിനേശ് കുമാര്‍, എം ജി ഗോപകുമാര്‍, അഫ്‌റിന്‍ ഷാ, ഫാത്തിമ ഫിറോസ്, ശ്യാം മോഹന്‍, അമ്പിളി ആന്റ് ടീം, ലത എന്നിവര്‍ വ്യത്യസ്ത പരിപാടികള്‍ അവതരിപ്പിച്ച് കഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ കെ എം വര്‍ഗീസ് ആശംസകള്‍ നേര്‍ന്നു.
വൈസ് പ്രസിഡണ്ട് വിനോദ് നായര്‍, ജനറല്‍ സെക്രട്ടറി സീനു പിള്ള, അന്‍ജന്‍ ഗാംഗുലി, ഐസിസി മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍ പങ്കെടുത്തു. ഡോ. നയനാ വാഗ് കലാപരിപാടികള്‍ നിയന്ത്രിച്ചു.