
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും(ഐസിസി) ഫ്രണ്ട്സ് ഓഫ് പത്തനംതിട്ടയും സംയുക്തമായി സംഘടിപ്പിച്ച ഗ്രാന്‍ഡ് മ്യൂസിക് ഷോ ആകര്‍ഷകമായി. ആഗസ്ത് 29നു വൈകുന്നേരം ഐസിസിയിലെ അശോകാ ഹാളിലായിരുന്നു പരിപാടി.
ഏകദേശം രണ്ടു പതിറ്റാണ്ടോളം ഇന്ത്യന്‍ നാവികസേനയില്‍ പ്രവര്‍ത്തിച്ചവരായിരുന്നു സംഗീതപരിപാടി അവതരിപ്പിച്ചത്. വേറിട്ട പ്രകടനം വീക്ഷിക്കുന്നതിനായി 200ലധികം പേരാണ് എത്തിച്ചേര്‍ന്നത്. കര്‍ണാട്ടിക് ക്ലാസിക് കീര്‍ത്തനങ്ങളായ മഹാ ഗണപതിം, ബോഹോ ശംബോ, തമിഴ് ഗാനങ്ങളായ കണ്ണാന കണ്ണേ,
മാങ്കുയിലേ പൂങ്കുയിലേ, കെപിഎസി നാടകഗാനമായ പറന്നു പറന്നു പറന്നു ചെല്ലാന്‍, പഴയകാല ആഘോഷ ഗാനം മാമാങ്കം, പഴയ ഹിന്ദി ഗാനം മനാ ഹോ തും, ആജാരെ പര്‍ദേശി, ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ പാട്ടായ രാഗ് ദര്‍ബാരി, ഷോലെ തീം സോങ് തുടങ്ങിയവയെല്ലാം അവതരിപ്പിച്ചു. ബോര്‍ഡര്‍ സിനിമയിലെ സന്ദേസ് ആതെ ഹെയ് എന്ന ദേശഭക്തി ഗാനത്തിന്റെ പ്രത്യേക പ്രകടനവും അരങ്ങേറി.
സന്തോഷ് ഗോവിന്ദിന്റെ തല്‍സമയ പെയിന്റിങും നടന്നു. അഞ്ചു മിനുട്ട് ദൈര്‍ഘ്യമുള്ള പാട്ടിനിടയിലായിരുന്നു പെയിന്റിങ്. തൃശൂരില്‍ നിന്നും മുരളി ഗോവിന്ദന്(നാദസ്വരം), കണ്ണൂരിലെ പ്രതാപന് മേലോടന്‍(ഫ്ളൂട്ട്), കോട്ടയം സ്വദേശി ജഗദീഷ് കുമാര്‍(കര്‍ണാട്ടിക് വയലിന്), എറണാകുളം സ്വദേശി സുനില്‍കുമാര്‍, തിരുവനന്തപുരം സ്വദേശി മുകേഷ് കെ. നായര്‍(വെസ്റ്റേണ്‍ വയലിന്), തൃശൂര്‍ സ്വദേശി രമേശ് പേരാലില്‍(സാക്സോഫോണ്‍- ഫ്ളൂട്ട്), തിരുവനന്തപുരം സ്വദേശി ഡാനി(ട്രംപറ്റ്, കീബോര്‍ഡ്), കണ്ണൂര്‍ സ്വദേശി ബിജേഷ് ബാലകൃഷ്ണന്(വോക്കല്‍), കോട്ടയം സ്വദേശി ഗോവിന്ദ്(മൃദംഗം), തൃശൂര്‍ സ്വദേശി വിനോദ് കുമാര്‍(തവില്‍), തൃശൂര്‍ സ്വദേശി ബാബു വര്‍ഗീസ്(റിഥം പാട്), അലെന്‍(ബാസ് ഗിത്താര്‍), സുഹൈല്‍(ഹെഡ് ഗിത്താര്‍), ഷെബിന്‍ കലാക്ഷേത്ര ഖത്തര്‍(കീബോര്‍ഡ്) എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്.
അരുണ്‍ പിള്ളെ പ്രവീണ്‍, പ്രേമ ശരത്ചന്ദ്രന് എന്നിവരായിരുന്നു അവതാരകര്‍. ഫോപ്റ്റ പ്രസിഡന്റ് എം.എന്‍ ഉണ്ണിക്കൃഷ്ണന് നായര്‍, ഐസിസി പ്രസിഡന്റ് മണികണ്ഠന്, ഐസിസി ജോയിന്റ് സെക്രട്ടറി അന്ജന് ഗാംഗുലി സംസാരിച്ചു. സെപ്തംബര്‍ നാലിന് ഡിപിഎസ് എംഐഎസ് സ്കൂളിന്റെ നേതൃത്വത്തിലായിരിക്കും പരിപാടി.