
ദോഹ: കിഷോര്‍ കുമാറിനോടുള്ള ബഹുമാനാര്‍ഥം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) കിഷോര്‍ ദാ എക് അന്ദാസ് എന്ന പേരില്‍ സംഗീത പരിപാടി സംഘടിപ്പിച്ചു. പ്രസാദ് ദേശ്മുഖും സംഘവും നേതൃത്വം നല്കി. കിഷോര്‍ കുമാറിന്റെ വ്യത്യസ്തമായ പാട്ടുകളാണ് ടീം അവതരിപ്പിച്ചത്.
ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന് പരിപാടി ഉദ്ഘാടനം ചെയ്തു. ഐസിസി വിദ്യാഭ്യാസ- സാംസ്കാരിക കമ്മിറ്റി മേധാവി നയന വാഗ് നേതൃത്വം നല്കി. ഐസിസി ജനറല്‍ സെക്രട്ടറി സീനു പിള്ളെ സ്വാഗതം പറഞ്ഞു. കലാകാരന്മാര്ക്ക് ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു.