in

ഐ.വി ബാബു അനുസ്മരണം

ദോഹ: സമരസപ്പെടലുകളുടെ വര്‍ത്തമാനത്തില്‍ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും തെരഞ്ഞെടുപ്പില്‍ ശരിയുടെ പാത പിന്തുടര്‍ന്നുവെന്നതാണ് ഐ.വി.ബാബുവിന്റെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ ജീവിതത്തെ മാറ്റിനിര്‍ത്തുന്ന ഘടകമെന്ന് കെ.കെ.ബിബിത്ത് അഭിപ്രായപ്പെട്ടു. കരുണ ഖത്തര്‍ സംഘടിപ്പിച്ച ഐ.വി.ബാബു അനുസ്മരണ യോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ രാഷ്ട്രീയ സൈദ്ധാന്തിക അക്കാദമിക യോഗ്യതകളുടെ പിന്തുണ, നിഷ്പ്രയാസം കടന്നുചെല്ലാവുന്ന അവസരങ്ങള്‍ ഇവയെയെല്ലാം നിസ്സാരമായ ചിരിയിലൂടെ മറികടന്നാണ് ഇടതുബദലിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ടിപിചന്ദ്രശേഖരനൊപ്പം നിന്നത്.
നേരത്തേ എം.എന്‍.വിജയനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ ബാബുവിനെയും പുറത്താക്കിയിരുന്നു. തുടര്‍ന്ന് നിരവധി പത്രങ്ങളില്‍ ജോലിചെയ്തും തന്റെ രാഷ്ട്രീയ ശരിയോടൊപ്പം നിന്നും പ്രവര്‍ത്തിക്കവേയാണ് ബാബുവിനെ മരണം കവര്‍ന്നത്. കേവലമൊരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ മാത്രമല്ല, സജീവമായ പൊതുഇടപെടലിലൂടെ സമൂഹവുമായി സംവദിച്ചുവന്നതാണ് ബാബുവിന്റെ പ്രത്യേകതയെന്നു യോഗം അഭിപ്രായപ്പെട്ടു. അടയാളം ഖത്തര്‍ പ്രതിനിധി പ്രദോഷ് കുമാര്‍, കരുണ സെക്രട്ടറി സുധീര്‍, റിജു ആര്‍ സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഭാരവാഹികളെ തെരഞ്ഞെടുത്തു

യാത്രയയപ്പ് നല്കി