
ദോഹ: ഐ.സി.ബി.എഫ് ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമിന് ഖത്തര്‍ കെ.എം.സി.സി. പിന്തുണ പ്രഖ്യാപിച്ചു.
കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ഐ.സി.ബി.എഫ് മീഡിയ ആന്റ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി ജൂട്ടാസ് പോള്‍ സ്‌കീമിനെ കുറിച്ചു വിശദീകരിച്ചു. ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ച ഐ.സി.ബി.എഫിനെ അഭിനന്ദിക്കുന്നതായും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും യോഗത്തില്‍ സംസാരിച്ച കെ.എം.സി.സി ഖത്തര്‍ പ്രസിഡണ്ട് എസ്എഎം ബഷീര്‍ പറഞ്ഞു.
പ്രവര്‍ത്തകര്‍ക്കും മറ്റും ഇന്‍ഷുറന്‍സില്‍ അംഗങ്ങളായി ചേരുന്നതിന് കെഎംസിസി ഓഫീസില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് തുടങ്ങുമെന്നും കെ.എം.സി.സിയുടെ എല്ലാ ഘടകങ്ങള്‍ വഴിയും ഇന്‍ഷുറന്‍സ് സ്‌കീമിന്റെ പ്രചാരണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ജെറി ബാബു ബഷീര്‍, അബ്ദുറഊഫ് കൊണ്ടോട്ടി, ജാഫാര്‍ തയ്യില്‍, റയീസലി വയനാട്, ഒഎ കരീം, ഹാരിസ് വടകര, കുഞ്ഞിമോന്‍ ക്ലാരി, മമ്മു പോളറവിട, മുസ്തഫ എലത്തൂര്‍, കോയ കൊണ്ടോട്ടി, റഹീസ് പെരുമ്പ, ഇസ്മായില്‍ പൂഴിക്കല്‍ സംസാരിച്ചു.