in

ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ മീഡിയാ ഫോറം അംഗങ്ങളും

ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്കുള്ള അപേക്ഷാ ഫോറം അശ്‌റഫ് തൂണേരി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അധ്യക്ഷന്‍ ഹസ്സന്‍ ചോഗ്ലേക്ക് കൈമാറുന്നു.

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ഭീമാ ഇന്‍ഷൂറന്‍സുമായി ചേര്‍ന്ന്് നടപ്പിലാക്കുന്ന പ്രവാസി ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം അംഗങ്ങളും വരിചേര്‍ന്നു. തുമാമയിലെ ഇന്റര്‍ഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഐ എം എഫ് പ്രസിഡന്റ് അശ്‌റഫ് തൂണേരിയില്‍ നിന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഹസ്സന്‍ ചോഗ്ല അപേക്ഷകള്‍ ഏറ്റുവാങ്ങി. ഐ സി ബി എഫ് പ്രസിഡന്റ് പി എന്‍ ബാബുരാജ്, ഐ എം എഫ് ട്രഷറര്‍ മുഹമ്മദ് ഷഫീഖ് അറക്കല്‍, ശ്രീദേവി ജോയ്, ഐ സി ബി എഫ് ജനറല്‍സെക്രട്ടറി അവിനാഷ് ഗെയ്ക് വാദ്, ഹെഡ് ഓഫ് ഡവലപ്‌മെന്റ് ജൂട്ടാസ് പോള്‍ സംബന്ധിച്ചു. ഐ എം എഫ് ജനറല്‍സെക്രട്ടറി ഐ എം എ റഫീഖ് സ്വാഗതം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിന്റെ ഔട്ട്‌ഡോര്‍ പാര്‍ക്ക് 11ന് തുറക്കും

ദോഹ ദര്‍ബാര്‍ ഗസല്‍ വിരുന്ന് നാളെ