
ദോഹ: ഒക്ടോബറില്‍ പ്രീമിയം പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല. സെപ്തംബറിലെ അതേവില തുടരും. അതേസമയം സൂപ്പര്‍ പെട്രോളിന്റെ വിലയില്‍ അഞ്ചു ദിര്‍ഹത്തിന്റെ വര്‍ധനവുണ്ട്. ഇന്നു മുതല്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.70 റിയാലും സൂപ്പര്‍ പെട്രോളിന് 1.85 റിയാലുമാണ് വില. കഴിഞ്ഞമാസം സൂപ്പര്‍ പെട്രോളിന് 1.80 റിയാലായിരുന്നു വില. ഡീസലിന്റെ വില ലിറ്ററിന് 1.85 റിയാല്‍.
ഒക്ടോബറിലെ പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. 2016 ജൂണില്‍ ആദ്യം വില നിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു.
1.40 റിയാല്‍ ആയിരുന്നു ഡീസലിന്റെ വില. ഈ കാലയളവില്‍ പ്രീമിയം, പെട്രോളിന്റെ വിലയില്‍ 50 ദിര്‍ഹമിന്റെയും സൂപ്പറിന്റെ വിലയില്‍ 55 ദിര്‍ഹമിന്റെയും ഡീസലിന്റെ വിലയില്‍ 45 ദിര്‍ഹമിന്റെയും വര്‍ധനവാണുണ്ടായത്.