in ,

ഒട്ടകങ്ങള്‍ക്കായി ഫാം കോംപ്ലക്‌സ് സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു

ദോഹ: രാജ്യത്ത് ഒട്ടകങ്ങള്‍ക്കായി ഫാം കോംപ്ലക്‌സ് സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു.ഈ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒട്ടക ഉടമകളാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഒട്ടകങ്ങള്‍ക്കായി ഫാം കോംപ്ലക്‌സിനു സമാനമായ വിശാലമായ സൗകര്യം രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ എവിടെയെങ്കിലും സ്ഥാപിക്കുന്നത് ഉചിതമാകുമെന്നാണ് ഒട്ടകയുടമകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ ഫാം കോംപ്ലക്‌സിലൂടെ ഒട്ടകങ്ങളുടെ വളര്‍ച്ചക്കും പുരോഗതിക്കുമായി സമഗ്രമായ സേവനങ്ങളും ലഭ്യമാക്കണമെന്നും ആവശ്യമുണ്ട്. മധുരവെള്ളത്തിന്റെ വിതരണം, ഒട്ടകങ്ങള്‍ക്ക് മേയുന്നതിനുള്ള തുറന്ന സ്ഥലം, അറവുശാല, ഒട്ടകമാംസം വില്‍ക്കുന്നതിനുള്ള ഒട്ട്‌ലെറ്റുകള്‍സ ക്ഷീരോത്പന്നങ്ങളുടെ വില്‍പ്പനക്കായുള്ള സൗകര്യങ്ങള്‍, ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം കോംപ്ലക്‌സ് മുഖേന ലഭ്യമാക്കണമെന്നും ഒട്ടകയുടമകള്‍ ആവശ്യപ്പെട്ടതായി പ്രാദേശിക അറബിപത്രം അല്‍റായ റിപ്പോര്‍ട്ട് ചെയ്തു.

വെറ്ററിനറി ക്ലിനിക്കുകള്‍, മരുന്നുസൂക്ഷിക്കുന്നതിനുള്ള സൗകര്യം, കാലിത്തീറ്റ സംഭരണശാലകള്‍ എന്നിവയും കോംപ്ലസ്‌കില്‍ ഒരുക്കണമെന്നും ആവശ്യമുണ്ട്. ഒട്ടകങ്ങള്‍ക്കു നടക്കാന്‍ മതിയായ ഇടവും സൗകര്യവും ഒരുക്കണം. നിലവിലുള്ള ചെറിയ ഫാമുകളില്‍ താരതമ്യേന പരിമിതമായ സ്ഥലസൗകര്യം മാത്രമാണുള്ളത്. ഇത് വിവിധ ബുദ്ധിമുട്ടുകള്‍ക്കിടയാക്കുന്നുണ്ട്.

ഒട്ടകങ്ങള്‍ക്ക് സ്വതന്ത്രമായി ചലിക്കാന്‍ പതിമിതികളുണ്ടാകും. കൂടാതെ ദുര്‍ഗന്ധം വ്യാപിക്കുന്നതിനും അണുക്കളുടെയും പുഴുക്കളുടെയും വ്യാപനം തുടങ്ങിയ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. കൂടാതെ പ്രജനന പ്രക്രിയ്യയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാജ്യത്ത് ധാരാളം ഒട്ടകങ്ങളുണ്ടെന്നും അവയില്‍ നിക്ഷേപം നടത്തുന്നതിനും കൂടുതല്‍ ഉഫത്പാദനക്ഷമത നേടുന്നതിനും സമഗ്രമായ ഒരു സമുച്ചയം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും ഒട്ടകഉടമകള്‍ ചൂണ്ടിക്കാട്ടി.

ഒട്ടകയുടമകള്‍ക്ക് രാജ്യം നിലവില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് അവരിലൊരാളായ മുബാറക്ക് അല്‍ദോസരി പറഞ്ഞു. സൗജന്യമായ മൃഗ ചികിത്സാ സേവനങ്ങള്‍ക്കു പുറമെ ഗണ്യമായ തോതില്‍ കാലിത്തീറ്റയും ലഭ്യമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സമഗ്രമായ ഒരു സമുച്ചയം സ്ഥാപിക്കുന്നത് ഒട്ടക ഉത്പാദനക്ഷമത കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ഒട്ടകത്തിനും പ്രാധാന്യം നല്‍കുന്നതിനായി ഒരു തിരിച്ചറിയല്‍ നമ്പര്‍ നല്‍കാവുന്നതാണ് മികച്ച സ്ഥലത്ത് താമസസൗകര്യം ഒരുക്കുന്നതിലൂടെ ഒട്ടകങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനാകും.

പരിമിതമായ സ്ഥലത്ത് താമസിക്കുമ്പോള്‍ ബാധിച്ചേക്കാവുന്ന രോഗങ്ങളാല്‍ കഷ്ടപ്പെടാതിരിക്കുകയും ചെയ്യും. പുതിയ സമുച്ചയത്തില്‍ കുറഞ്ഞത് അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ട്രാക്കും ഉള്‍പ്പെടുത്തണമെന്ന് മറ്റൊരു ഉടമ മിസ്ഫര്‍ സഫ്രാന്‍ അല്‍മര്‍റി പറഞ്ഞു. ആരോഗ്യമുള്ളതും നല്ല നിലയിലും നിലനില്‍ക്കാന്‍ ഒട്ടകങ്ങള്‍ ഒരു ദിവസം പത്തുകിലോമീറ്റര്‍ നടക്കേണ്ടതുണ്ട്.

തന്റെ ഒട്ടകങ്ങള്‍ക്ക് താമസിക്കുന്നതിന് പരിമിതമായ സ്ഥലമാണുള്ളതെന്നും അതിന്റെ ഫലമായി ഈ വര്‍ഷം 72 നവജാത ഒട്ടകങ്ങളെയാണ് തനിക്കു നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദ്ദേശിക്കപ്പെടുന്ന ഒട്ടകസമുച്ചയത്തിനു സമീപത്തായി ഒട്ടകപാല്‍ സംസ്‌കരണ ഫാക്ടറി സ്ഥാപിക്കണമെന്ന് കേന്ദ്ര മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് സഫീര്‍ അല്‍ഹജിരി നിര്‍ദേശിച്ചു. ഇതിലൂടെ വര്‍ധിച്ച ഉത്പാദനനിലവാരം ശരിയായി ഉപയോഗപ്പെടുത്താനാകും.

കന്നുകാലി ഉടമകളെ പിന്തുണക്കുന്നതിനും ഉത്പാദനം മെച്ചപ്പെടുത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ മികച്ചതാണെന്ന് മര്‍സൂഖ് അല്‍അഹ്ബാബി ഊന്നിപ്പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഈദ് ആഘോഷങ്ങള്‍: ഡിഇസിസി വിനോദനഗരം സന്ദര്‍ശിച്ചത് 10,000ലധികം പേര്‍

സുഡാനില്‍ അല്‍ജസീറയുടെ ഓഫീസ് വീണ്ടും തുറക്കാന്‍ അനുമതി